പ്രായപൂര്‍ത്തിയാകാത്തവരെ ബലാത്സംഗംചെയ്താല്‍ വധശിക്ഷ; ക്രിമിനല്‍നിയമങ്ങളില്‍ അടിമുടിമാറ്റം.

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിമിനൽ നിയമങ്ങളിൽ അടിമുടി മാറ്റം കൊണ്ടുവരുന്ന
ബില്ലുകളാണ്‌ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ വെള്ളിയാഴ്ച ലോക്‌സഭയിൽ
അവതരിപ്പിച്ചത്‌. ഇന്ത്യന്‍ ശിക്ഷാനിയമത്തിന്‌ പകരമായി ഭാരതീയ ന്യായ
സംഹിത 2023, ക്രിമിനല്‍ നടപടി ചട്ടത്തിന്‌ പകരമായി ഭാരതീയ നാഗരിക്‌
സുരക്ഷാ സംഹിത, ഇന്ത്യന്‍ തെളിവ്‌ നിയമത്തിന്‌ പകരമായ ഭാരതീയ സാക്ഷ്യ
സംഹിത എന്നീ ബില്ലുകളാണ്‌ അമിത്‌ ഷാ അവതരിപ്പിച്ചത്‌.

1860 മുതല്‍ 2023 വരെ രാജ്യത്തെ ക്രിമിനൽ നിയമങ്ങൾ ബ്രിട്ടീഷുകാര്‍
നിര്‍മിച്ചതാണെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ ഈ മാറ്റം. പുതിയ ബില്ലുകള്‍ പ്രകാരം
രാജ്യദ്രോഹനിയമം ഉണ്ടാവില്ലെന്ന്‌ അമിത്‌ ഷാ പാര്‍ലമെന്റിനെ അറിയിച്ചു.

കേസുകളില്‍ ശിക്ഷാ അനുപാതം 90 ശതമാനത്തിന്‌ മുകളിൽ
എത്തിക്കുകയാണ്‌ ലക്ഷ്യം. ഏഴുവര്‍ഷത്തില്‍ കൂടുതല്‍ തടവുശിക്ഷയുള്ള
കേസുകളില്‍ കുറ്റകൃത്യം നടന്ന സ്ഥലത്ത്‌ ഫോറന്‍സിക്‌ സംഘത്തിന്റെ
പരിശോധന ഉറപ്പാക്കും. ആള്‍ക്കൂട്ട കൊലപാതകത്തിന്‌ വധശിക്ഷ നൽകുന്ന
നിബന്ധന പുതിയ നിയമങ്ങളിലുണ്ട്‌. ഐപിസിയിൽ 511 വകുപ്പുകളാണ്‌
ഉണ്ടായിരുന്നതെങ്കില്‍ ഭാരതീയ ന്യായ സംഹിതയില്‍ 356 വകുപ്പുകളായിരിക്കും
ഉണ്ടാവുക. 175 വകുപ്പുകള്‍ ഭേദഗതി ചെയ്യും.

കൂട്ട ബലാത്സംഗക്കേസിലെ പ്രതികള്‍ക്ക്‌ 20 വര്‍ഷത്തെ തടവുശിക്ഷ,
പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്ത പ്രതികള്‍ക്ക്‌
വധശിക്ഷ തുടങ്ങിയ മാറ്റങ്ങളാണ്‌ ബില്ലിൽ പറയുന്നത്‌. ജീവപര്യന്തം
തടവുശിക്ഷ എന്നാല്‍ ജീവിതകാലം മുഴുവന്‍ തടവുശിക്ഷ ആയിരിക്കുമെന്നും
ബില്ലില്‍ വ്യക്തമാക്കുന്നു. ഇതിനുപുറമെ തിരഞ്ഞെടുപ്പിൽ വോട്ടിന്‌ വേണ്ടി
പണം നല്‍കുന്നവര്‍ക്ക്‌ തടവുശിക്ഷയും നൽകും.
തട്ടിക്കൊണ്ട്‌ പോകല്‍, വിവാഹത്തിന്‌ വേണ്ടി പ്രേരിപ്പിക്കല്‍ തുടങ്ങിയവയ്ക്ക്‌
പത്ത്‌ വര്‍ഷം തടവും പിഴയും. ഗര്‍ഭച്ഛിദ്രത്തിന്‌ പ്രേരിപ്പിച്ചാല്‍ മൂന്ന്‌ വര്‍ഷം
തടവും പിഴയും, സ്ത്രീയുടെ സമ്മതമില്ലാതെ ഗര്‍ഭച്ഛിദ്രം ചെയ്താല്‍ ജീവപര്യന്തം
തടവ്‌, അല്ലെങ്കില്‍ പത്ത്‌ വര്‍ഷം തടവും പിഴയും തുടങ്ങിയവ ഭാരതീയ സാക്ഷ്യ
ആരെങ്കിലും, മനഃപൂര്‍വ്വം അല്ലെങ്കില്‍ അറിഞ്ഞുകൊണ്ട്‌ വാക്കുകളിലൂടെ,
സംസാരത്തിലൂടെ, എഴുത്തിലൂടെ, ദൃശ്യങ്ങളിലൂടെ, ഇലക്ട്രോണിക്‌
ആശയവിനിമയം വഴി അല്ലെങ്കിൽ സാമ്പത്തിക മാർഗങ്ങൾ എന്നിവയിലൂടെ
വിഘടനവാദ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതോ ഇന്ത്യയുടെ
പരമാധികാരമോ ഐക്യമോ അഖണ്ഡതയോ അപകടപ്പെടുത്തുന്നതോ
പ്രവൃത്തികളില്‍ ഏര്‍പ്പെടുകയോ ചെയ്യുകയോ ചെയ്താല്‍ ജീവപര്യന്തം തടവോ
ഏഴ്‌ വര്‍ഷം വരെ തടവോ പിഴയോ ശിക്ഷയായി ലഭിക്കും. ബില്ലുകൾ
പാര്‍ലമെന്ററി സ്റ്റാന്റിങ്‌ കമ്മിറ്റിക്‌ വിടുമെന്ന്‌ അമിത്‌ ഷാ വ്യക്തമാക്കി.

2020-ലാണ്‌ ഐപിസി, സിആര്‍പിസി, ഇന്ത്യന്‍ എവിഡെന്‍സ്‌ ആക്ട്‌ എന്നിവ |
പരിഷ്കരിക്കുന്നതിന്‌ കമ്മിറ്റി രൂപീകരിച്ചത്‌. അന്നത്തെ ഡല്‍ഹി നാഷണല്‍ ലോ
യൂണിവേഴ്സിറ്റി വൈസ്‌ ചാന്‍സലറായിരുന്ന പ്രൊഫസര്‍ ഡോ രണ്‍ബീര്‍ സിംഗ്‌
അധ്യക്ഷനായ സമിതിയില്‍ അന്നത്തെ എന്‍എല്‍യുഡി രജിസ്ട്രാര്‍ പ്രൊഫസർ |
ഡോ. ജി.എസ്‌. ബാങജ്പേയ്‌, ഡിഎന്‍എല്‍യു വിസി പ്രൊഫസർ ഡോ ബല്‍രാജ്‌
ചയഹാന്‍, മുതിര്‍ന്ന അഭിഭാഷകന്‍ മഹേഷ്‌ ജറ്മലാനി എന്നിവരും ഉൾപ്പെടുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp