പ്ലസ് വണ്‍ സീറ്റ്‌ പ്രതിസന്ധി: ഒരു വിദ്യാര്‍ഥിക്ക്‌പോലും പരാതിയില്ലെന്ന സര്‍ക്കാർ വാദം തള്ളിഹൈക്കോടതി

കോഴിക്കോട്‌: പ്ലസ്‌ വണ്‍ സീറ്റില്ലെന്ന പരാതി ഒരു വിദ്യാര്‍ഥിപോലും ഉന്നയിച്ചിട്ടിലലെന്ന്‌ സംസ്ഥാന സര്‍ക്കാര്‍. പ്ലസ്‌ വൺ ബാച്ചുകള്‍ അനുവദിക്കമമെന്ന്‌ കാണിച്ച്‌ ഹൈക്കോടതിയിലെത്തിയ കേസിലാണ്‌ സര്‍ക്കാര്‍ വിചിത്രവാദമുന്നയിച്ചത്‌. പ്ലസ്‌ വണ്‍ സീറ്റ്‌ കുറവ്‌ പരിഹരിക്കാനായി മലബാര്‍ ജില്ലകളിലുയരുന്ന പ്രക്ഷോഭം കണ്ടില്ലെന്ന്‌ നടിച്ചാണ്‌ സര്‍ക്കാറിന്റെ നിലപാട്‌.

മലബാറിലെ പ്ലസ്‌ വണ്‍ പ്രതിസന്ധി പരിഗണിച്ച്‌ പുതിയ പ്ലസ്‌ വൺ ബാച്ച്‌
അനുവദിക്കണമെന്നാവശ്യപ്പെട്ട മലപ്പുറത്തെ എ.ആര്‍ നഗര്‍ ഹയര്‍സെക്കന്‍ഡറി സ്കൂൾ
മാനേജര്‍ നല്കിയ ഹരജിയിലാണ്‌ വിചിത്രമായ എതിര്‍വാദം സര്‍ക്കാർ ഉയര്‍ത്തിയത്‌. പ്ലസ്‌ വണ്‍ സീറ്റില്ലെന്നും ബാച്ചനുവദിക്കണമെന്ന പരാതിയുമായി സര്‍ക്കാരിനെ സമീപിക്കുന്നത്‌ സ്‌കൂള്‍ മാനേജര്‍മാര്‍ മാത്രമാണ്‌. ഒരു വിദ്യാര്‍ഥിയോ ഒരു രക്ഷിതാവോ ഇതുവരെ സീറ്റില്ലെന്ന പരാതി ഉയര്‍ത്തിയിട്ടില്ല. സത്യവാങ്മൂലത്തിലൂടെ സര്‍ക്കാര്‍ അറിയിച്ച ഈ നിലപാട്‌ ഹൈക്കോടതി ഉത്തരവില്‍ എടുത്തു പറഞ്ഞിട്ടുണ്ട്‌.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp