ഫണ്ട് പിരിവില്‍ വിഴ്ച; മണ്ഡലം പ്രസിഡൻ്റുമാർക്കെതിരെ അച്ചടക്ക നടപടി

കാസര്‍ഗോഡ് ജില്ലയില്‍ കെപിസിസിയുടെ പ്രവര്‍ത്തന ഫണ്ട് പിരിവില്‍ വിഴ്ചവരുത്തിയ മണ്ഡലം പ്രസിഡന്റുമാരെ തല്‍സ്ഥാനത്ത് നിന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി നീക്കം ചെയ്തതായി കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന്‍ അറിയിച്ചു. മണ്ഡലം പ്രസിഡന്റുമാരായ കെ.പി ബാലകൃഷ്ണന്‍(കാഞ്ഞങ്ങാട്), രവി പൂജാരി(കുമ്പള), ബാബു ബന്ദിയോട്(മംഗല്‍പാടി), മോഹന്‍ റൈ(പൈവെളിഗെ), എ മൊയ്ദീന്‍ കുഞ്ഞ്(മടിക്കൈ) എന്നിവര്‍ക്കെതിരെയാണ് സംഘടനാപരമായ അച്ചടക്ക നടപടി കെപിസിസി സ്വീകരിച്ചതെന്നും ടി.യു രാധാകൃഷ്ണന്‍.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp