ഫുള്‍ ചാര്‍ജാകാന്‍ വെറും അഞ്ച് മിനിറ്റ്; അതിവേഗ ചാര്‍ജിംഗുമായി റെഡ്മി

സ്മാര്‍ട്ട് ഫോണുകള്‍ ജീവിതത്തിന്റെ വലിയ ഒരു ഭാഗം തന്നെയായ ആളുകളെ സംബന്ധിച്ചിടത്തോളം ഫോണില്‍ ചാര്‍ജ് തീര്‍ന്ന് പോകുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഫോണ്‍ ചാര്‍ജില്‍ വെച്ചിട്ട് സ്വിച്ച് ഓണ്‍ ചെയ്യാന്‍ മറന്ന് പോകുക മുതലായ അബദ്ധങ്ങള്‍ കൂടി സംഭവിച്ചാല്‍ ആ ദിവസത്തിലെ മുഴുവന്‍ പ്രസരിപ്പും പോയിക്കിട്ടും.ഇത്തരം ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരവുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ റെഡ്മി. ആരെയും അമ്പരിപ്പിക്കുന്ന സ്പീഡ് ചാര്‍ജിംഗാണ് പുതിയ ഫോണില്‍ റെഡ്മി അവതരിപ്പിക്കുന്നത്. പൂജ്യത്തില്‍ നിന്നും 100 ശതമാനത്തിലേക്ക് മൊബൈല്‍ ഫോണ്‍ ചാര്‍ജ് മാറാന്‍ വെറും അഞ്ച് മിനിറ്റ് മാത്രം മതിയെന്നതാണ് സവിശേഷത. ഈ അതിവേഗ ചാര്‍ജിംഗിനായി 300 വാട്ട് ചാര്‍ജിംഗ് സാങ്കേതികവിദ്യയാണ് റെഡ്മി അവതരിപ്പിക്കുന്നത്.

റെഡ്മി നോട്ട് 12 ഡിസ്‌കറി എഡിഷന്റെ പരിഷ്‌കരിച്ച പതിപ്പിലാണ് ഈ അതിവേഗ ചാര്‍ജിംഗ് സാങ്കേതികവിദ്യ റെഡ്മി അവതരിപ്പിച്ചിരിക്കുന്നത്. 240 വാട്ട് ചാര്‍ജിംഗ് മുന്‍പ് തന്നെ റെഡ്മി അവതരിപ്പിച്ചിരുന്നു. ചൈനയില്‍ ആയിരുന്നു ഇത് ലഭ്യമായിരുന്നത്. ഫുള്‍ചാര്‍ജാകാന്‍ ഈ എഡിഷന് വേണ്ടിവരുന്നത് ഒന്‍പത് മിനിറ്റുകളായിരുന്നു.

240 വാട്ട് ചാര്‍ജിംഗ് റിയല്‍മിയും അവതരിപ്പിച്ച് കഴിഞ്ഞിട്ടുണ്ട്. അഞ്ച് മിനിറ്റ് കൊണ്ട് ഫുള്‍ ചാര്‍ജ് ചെയ്യാനാകുമെന്നായിരുന്നു റിയല്‍മിയുടേയും അവകാശവാദം. പുതിയ ഫോണിന്റെ ചാര്‍ജറിന് 300 വാട്ട് വരെ ചാര്‍ജ് ലഭിക്കുമെന്നാണ് റെഡ്മി പറയുന്നതെങ്കിലും 290 വാട്ട് വരെയുള്ള ചാര്‍ജിങ് ശേഷി മാത്രമേ പ്രാവര്‍ത്തികമാകൂ.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp