ഫ്ലക്സും പിടിച്ച് ടൗണിലൂടെ വിളംബര ജാഥ; നവകേരള സദസ് പ്രചാരണത്തിന് വിദ്യാർത്ഥികൾ

സംസ്ഥാന സർക്കാരിന്റെ നവകേരള സദസിന്റെ പ്രചരണത്തിന് വിദ്യാർഥികൾ. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നുമണിക്കായിരുന്നു സംഭവം. നെടുമങ്ങാട് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികളെയാണ് വിളംബര ജാഥയ്ക്കായി ഉപയോ​ഗിച്ചത്. പൊതുനിരത്തിൽ കൂടി ശക്തമായ വെയിൽ ഉള്ള സമയത്ത് ഫ്ലക്സും പിടിച്ച് ടൗണിലൂടെ വിളംബര ജാഥ നടത്തുകയായിരുന്നു.

ടൗൺചുറ്റി വരുന്ന സമയം മഴ പെയ്ത് കുട്ടികൾ മുഴുവൻ നനഞ്ഞതായും പരാതി ഉയർന്നു. സ്കൂൾ പഠന സമയത്ത് പാഠ്യേതര വിഷയങ്ങളിലും, ജാഥകളിലും പങ്കെടുപ്പിക്കരുതെന്ന് സർക്കാർ ഉത്തരവ് നിലനിൽക്കുകയാണ് ചില അധ്യാപകരുടെയും പിടിഎ ഭാരവാഹികളുടെയും നടപടി.

ഇതിനുപുറമേ വിളംബര ജാഥയ്ക്കുശേഷം നെടുമങ്ങാട് ആലിന്റെ ചുവട്ടിലും, നെടുമങ്ങാട് കെഎസ്ആർടിസി ബസ് സ്റ്റേഷനിലും യാതൊരു വിധ മുൻകരുതലും ഇല്ലാതെ നവകേരള സദസ്സിന്റെ ഫ്ലാഷ് മോബ് നടത്തിയതായും പരാതിയുണ്ട്. കുട്ടികളെ ഇത്തരം പ്രചരണങ്ങൾക്കായി പങ്കെടുപ്പിക്കരുതെന്ന ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ടായിരുന്നു. ഇത് മറി കടന്നുകൊണ്ടാണ് വിദ്യാർഥികളെ നവകേരള സ​ദസിന്റെ പ്രചരണത്തിനായി ഉപയോ​ഗപ്പെടുത്തിയത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp