വിമാനത്തിൻ്റെ ഫ്ലൈറ്റ് ഡെക്ക് ഡോർ യാത്രക്കാരൻ അടച്ചതിനെ തുടർന്ന് കോക്ക്പിറ്റ് ജനാലയിലൂടെ അകത്തുകയറി പൈലറ്റ്. മെയ് 24ന് കാലിഫോർണിയയിലെ സാൻ ഡിയേഗോ വിമാനത്താവണത്തിൽ വച്ചാണ് സംഭവം. സാക്രമെൻ്റോയിലേക്ക് പോകുന്ന സൗത്ത്‌വെസ്റ്റ് എയർലൈൻസ് ഡ്രൈവറിനാണ് ജനാലയിലൂടെ അകത്തേക്ക് കയറേണ്ടിവന്നത്. ന്യൂയോർക്ക് പോസ്റ്റ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
മൊബൈൽ ബോർഡിംഗ് സ്റ്റെയറുകളിൽ നിന്ന് കോക്ക്പിറ്റ് ജനാലയിലൂടെ അകത്തേക്ക് നൂണ്ടുകയറുന്ന പൈലറ്റിൻ്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. യാത്രക്കാരും ക്രൂവുമെല്ലാം വിമാനത്തിനകത്തായിരുന്നു. ഈ സമയത്ത് ഒരു യാത്രക്കാരൻ അറിയാതെ ഫ്ലൈറ്റ് ഡെക്ക് ഡോർ അടച്ചു. അകത്തുനിന്ന് വാതിൽ തുറക്കാൻ ആരുമില്ലാതിരുന്നതിനെ തുടർന്ന് പൈലറ്റിന് ജനാലയിലൂടെ അകത്തുകയറേണ്ടിവന്നു. തുടർന്ന് വാതിൽ തുറക്കുകയും വിമാനം പറന്നുയരുകയുമായിരുന്നു.