ബജറ്റിലെ വിദേശ സർവകലാശാലാ പ്രഖ്യാപനം അംഗീകരിക്കാൻ കഴിയില്ല: എസ്.എഫ്.ഐ

സംസ്ഥാന ബജറ്റിലെ വിദേശ സർവകലാശാലാ പ്രഖ്യാപനം അംഗീകരിക്കാൻ കഴിയില്ലെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ. സ്വകാര്യ സർവകാലശാലകകളുടെ കടന്നുവരവിൽ വലിയ ആശങ്കയുണ്ടെന്നും നിയന്ത്രണം വേണമെന്നും എസ്എഫ്‌ഐ നേതാവ് പറഞ്ഞു. ഇത് സംബന്ധിച്ചുള്ള ആശങ്കകൾ സർക്കാരിനെ അറിയിക്കുമെന്നും കെ അനുശ്രീ വ്യക്തമാക്കി.

വിദേശ സർവകലാശാലകളെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത് പാർട്ടി നയത്തിന് എതിരാണ്. 2023 ൽ പോളിറ്റ് ബ്യൂറോ ഈ നിലപാട് വ്യക്തമാക്കിയിരുന്നു. വിദേശ സർവകലാശാലകളെ കൊണ്ടുവന്ന് കേന്ദ്രസർക്കാർ കുത്തവത്കരണത്തിന് ശ്രമിക്കുന്നുവെന്നായിരുന്നു പാർട്ടി അന്ന് ആരോപിച്ചിരുന്നത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം വിപുലപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് സ്വകാര്യ സര്‍വകലാശാലകള്‍ എന്ന ആശയം മുന്നോട്ടുവെക്കുന്നതെന്നാണ് മന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചത്. സ്വകാര്യ സര്‍വകലാശാലയുമായി ബന്ധപ്പെട്ട കര്യങ്ങള്‍ ബജറ്റില്‍ അല്ല ആദ്യമായി അവതരിപ്പിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ബജറ്റിൽ പ്രഖ്യാപിച്ചത് പുതിയ കാര്യമല്ല, മുന്നേ ഉള്ള ആലോചനയാണ്.വിദ്യാഭ്യാസ നിലവാരം ഉറപ്പാക്കാൻ സ്വകാര്യ സർവകലാശാലകൾ നല്ലതാണ്.ശക്തമായ സർക്കാർ നിയന്ത്രണങ്ങളോടെയാകും സ്വകാര്യ സർവകലാശാലകൾ അനുവദിക്കുക.പണ്ടത്തെ സമരം അന്നത്തെ കാലത്തിന് അനുസരിച്ചുള്ളതാണ്.പണ്ട് കമ്പ്യൂട്ടറിന് എതിരെ സമരം ചെയ്തു, ഇപ്പോൾ കമ്പ്യൂട്ടർ മാറ്റിവയ്ക്കാനാകുമോയെന്ന് മന്ത്രി ചോദിച്ചു.വിദേശ സർവകലാശാലകളെ കുറിച്ച് ആലോചിക്കും എന്നാണ് ബജറ്റില്‍ പറഞ്ഞത്.സ്വകാര്യ സർവകലാശാലകൾ തുടങ്ങാൻ എടുത്ത തീരുമാനം വൈകിയിട്ടില്ല.ഇന്നത്തെ കാലത്ത് അതിൽ നിന്ന് മാറി നിൽക്കാനാവില്ല.നമ്മുടെ സർവകലാശാലകള്‍ മികച്ചതാണെന്നും മന്ത്രി പറഞ്ഞു

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp