ബന്ധുവീട്ടിലേക്ക് പോകവേ വഴി തെറ്റിയ ഭിന്നശേഷിക്കാരിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കി.

മലപ്പുറത്ത് ഭിന്നശേഷിക്കാരിയായി പത്തൊൻപതുകാരിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കി. പീഡനക്കേസിൽ മൂന്നു പേരെ പേരാമ്പ്ര പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ബന്ധുവീട്ടിലേക്ക് പോകവേ വഴി തെറ്റി പരപ്പനങ്ങാടിയിലെത്തിയ പെൺകുട്ടിയെ മുവരും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. പരപ്പനങ്ങാടിയിലെ ലോഡ്ജിലും മറ്റൊരു കെട്ടിടത്തിലും കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി. കേസുമായി ബന്ധപ്പെട്ട് നെടുവാ സ്വദേശികളായ മുനീർ, പ്രജീഷ്, സജീർ എന്നിവരാണ് പിടിയിലായത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp