ബിജെപിയും കോണ്‍ഗ്രസും അനിമേഷന്‍ വീഡിയോയിലൂടെ തമ്മിലടി.

ഭാരത് ജോഡോ യാത്രയെ പരിഹസിച്ച്‌ ഒരു വീഡിയോ ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് ആദ്യം ഷെയര്‍ ചെയ്തത്.

ഇതിനു മറുപടിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിക്കുന്ന വീഡിയോയുമായി കോണ്‍ഗ്രസും രംഗത്തെത്തി.

എന്തുകൊണ്ട് ഈ കഷ്ടപ്പാടുകള്‍ അവസാനിക്കുന്നില്ല? ഖതം, ടാറ്റാ, ഗുഡ്‌ബൈ…’ എന്ന അടിക്കുറിപ്പോടെയാണ് ബിജെപി രാഹുലിനെതിരായ വീഡിയോ ട്വീറ്റ് ചെയ്തത്.

ഭാരത് ജോഡോ യാത്രയ്ക്കിടെ ഗോവയിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് പോയതും ഗുലാം നബി ആസാദ് പുതിയ പാര്‍ട്ടിയുണ്ടാക്കിയതും രാജസ്ഥാനിലെ പ്രതിസന്ധിയും എല്ലാം വീഡിയോയിലുണ്ട്.

എല്ലാവരും പോയതോടെ തനിച്ചായ രാഹുല്‍ സോണിയാ ഗാന്ധിയെ വിളിച്ച്‌ കരയുന്നതും സോണിയ വന്ന് ആശ്വസിപ്പിക്കുന്നതും വീഡിയോയിലുണ്ട്.

2.04 മിനിറ്റ് നീളുന്ന വീഡിയോ വിവാദമായതോടെ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച്‌ കോണ്‍ഗ്രസും വീഡിയോ പുറത്തുവിട്ടു.

രാജ്യത്തെ തൊഴിലില്ലായ്മ, പെട്രോള്‍ വില വര്‍ധന, പാചകവാതക വില വര്‍ധന തുടങ്ങി വിവിധ പ്രശ്‌നങ്ങള്‍ വീഡിയോയില്‍ ചൂണ്ടിക്കാട്ടുന്നു.

എല്ലാ വിഷയങ്ങളില്‍നിന്നും പേടിച്ചോടുന്ന മോദിയെയാണ് വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp