ബിജെപിയുടെ വിജയം വിമര്‍ശനാത്മകമായി വിലയിരുത്തണം; മുഖ്യമന്ത്രി

തിരുവനന്തപുരം: ഭരണഘടനാ മൂല്യങ്ങള്‍ തകര്‍ക്കാനുള്ള ബിജെപി ശ്രമത്തിനേറ്റ തിരിച്ചടിയാണ് 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിയുടെ വിജയം വിമര്‍ശനാത്മകമായി വിലയിരുത്തണമെന്നും ജനങ്ങളെ വിഘടിപ്പിച്ച് മുന്നോട്ടുപോകാമെന്ന ബിജെപിയുടെ വ്യാമോഹം ഇന്ത്യന്‍ ജനത തകര്‍ത്തുവെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

എല്‍ഡിഎഫിനേറ്റ പരാജയത്തില്‍ ജനവിധി അംഗീകരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘ആഴത്തില്‍ പരിശോധ നടത്തും, പോരായ്മകള്‍ കണ്ടെത്തി പരിഹരിക്കും. സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികവോടെ നടപ്പിലാക്കും സര്‍ക്കാറിനെതിരായ കുപ്രചാരണങ്ങളെ പ്രതിരോധിക്കു’മെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

2019ലേതു പോലെ ഏറെക്കുറെ സമാനമായ തിരഞ്ഞെടുപ്പ് ഫലമാണിത്, ജനങ്ങളുടെ തെറ്റിദ്ധാരണകള്‍ നീക്കാന്‍ ശ്രമിക്കു, തൃശ്ശൂരിലെ ബിജെപി വിജയം ഗൗരവത്തോടെ കാണുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp