ബിബിസി മുന്‍ വാര്‍ത്ത അവതാരകന് ജയില്‍ ശിക്ഷ. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ സമൂഹമാധ്യമം വഴി പങ്കുവെച്ചെന്ന കുറ്റത്തിന് വാര്‍ത്ത അവതാരകന്‍ ഹ്യൂ എഡ്വേര്‍ഡ്‌സിനാണ് ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി ആറ് മാസത്തെ ജയില്‍ ശിക്ഷ വിധിച്ചത്. ലൈംഗിക കുറ്റവാളികള്‍ക്കുള്ള ചികിത്സക്കും എഡ്വേര്‍ഡ്‌സ് വിധേയമാകണം. ഇതിന് പുറമെ ജോലിയില്‍ നിന്ന് രണ്ട് വര്‍ഷത്തേക്ക് ഇദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തിട്ടുമുണ്ട്. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ മോശമായി കൈകാര്യം ചെയ്‌തെന്ന് എഡ്വേര്‍ഡസ് കുറ്റസമ്മതം നടത്തിയിരുന്നു.ലൈംഗികാതിക്രമത്തിന് ശിക്ഷിക്കപ്പെട്ട വ്യക്തിയുമായി ഹ്യൂ എഡ്വേര്‍ഡ് വാട്ട്സ്ആപ്പ് ചാറ്റ് നടത്തിയതും അശ്ലീല ചിത്രങ്ങള്‍ നല്‍കാമെന്ന സന്ദേശമയച്ചതും കോടതിക്ക് ബോധ്യപ്പെട്ടിരുന്നു. ഹ്യൂ എഡ്വേര്‍ഡിനെ ഏഴ് വര്‍ഷത്തേക്ക് ലൈംഗിക കുറ്റവാളികളുടെ രജിസ്റ്ററില്‍ ഉള്‍പ്പെടുത്തും. ജൂലൈ മാസത്തില്‍ ബിബിസിയുടെ മുന്‍ വാര്‍ത്ത അവതാരകന്‍ തന്റെ കൈവശം വാട്‌സ് ആപ്പില്‍ പങ്കെവെക്കപ്പെട്ടതടക്കം 41 കുട്ടികളുടെ ചിത്രങ്ങളുണ്ടെന്ന് സമ്മതിച്ചിരുന്നു. അശ്ലീല ചിത്രങ്ങളില്‍ ഒന്ന് ഏഴിനും ഒമ്പതിനും ഇടയില്‍ പ്രായമുള്ള കുട്ടിയുടേതായിരുന്നു. ലൈംഗിക കുറ്റവാളിയായ അലക്സ് വില്യംസ് എന്ന 25 കാരനാണ് എഡ്വേര്‍ഡിന് ചിത്രങ്ങള്‍ അയച്ചതെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.
14 നും 16 നും ഇടയില്‍ പ്രായമുള്ള, തിരിച്ചറിയാന്‍ കഴിയുന്ന ഒരു വ്യക്തിയുടെ ലൈംഗിക ചിത്രങ്ങള്‍ വേണോ എന്ന് അലക്‌സ് വില്യംസ് വാട്‌സ് ആപ് ചാറ്റില്‍ ചോദിച്ചപ്പോള്‍ എഡ്വേര്‍ഡ്‌സ് ‘അതെ’ എന്ന് മറുപടി നല്‍കിയതായും ഒപ്പം കൂടുതല്‍ ചിത്രങ്ങളുള്ള ഒരു ലിങ്കും അദ്ദേഹത്തിന് ലഭിച്ചതായും കോടതിയെ അന്വേഷണ ഉദ്യോഗസ്ഥര്‍ ബോധ്യപ്പെടുത്തിയിരുന്നു. പ്രത്യുപകാരമായി വില്യംസിന് ഒരു ക്രിസ്മസ് സമ്മാനം വാങ്ങുന്നതിനെക്കുറിച്ചും ചാറ്റില്‍ ഇരുവരും ചര്‍ച്ച ചെയ്തിട്ടുണ്ട്. അപമര്യാദയായി കുട്ടികളുടെ ഫോട്ടോകളോ വീഡിയോകളോ ചിത്രീകരിച്ചതിന് മൂന്ന് കേസുകളിലാണ് എഡ്വേര്‍ഡ്‌സ് കുറ്റസമ്മതം നടത്തിയിരിക്കുന്നത്.താന്‍ ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടില്ലെന്ന എഡ്വേര്‍ഡ്സിന്റെ വാദം, കേസ് കേട്ട പ്രധാന ജഡ്ജിയും ജില്ല ജഡ്ജിയുമായ പോള്‍ ഗോള്‍ഡ്സ്പ്രിംഗ് അംഗീകരിച്ചിരുന്നു. എന്നാല്‍ വാട്സ് ആപ്പില്‍ അത്തരം ചിത്രങ്ങളോ വീഡിയോകളോ സ്വീകരിക്കുയും തുറന്ന് നോക്കുകയും ചെയ്യുന്നതിലെ നിയമ നടപടികള്‍ ജഡ്ജ് അദ്ദേഹത്തെ ബോധ്യപ്പെടുത്തി. അശ്ലീല ചിത്രങ്ങള്‍ സ്വീകരിച്ചതിന് ശേഷം ഹ്യൂ എഡ്വേര്‍ഡ്‌സ് വില്യംസിന് നൂറുകണക്കിന് പൗണ്ട് അയച്ച് നല്‍കിയെന്ന പോലീസ് കണ്ടെത്തല്‍ കോടതി ശരിവെച്ചിട്ടുണ്ട്. അയച്ചു നല്‍കപ്പെട്ട 377 ചിത്രങ്ങളില്‍ ഭൂരിഭാഗവും പ്രായപൂര്‍ത്തിയായ പുരുഷന്മാരുടേതായിരുന്നെങ്കിലും ഇവയില്‍ നല്ലൊരു ശതമാനം കുട്ടികളുടേതായിരുന്നു. 41 അശ്ലീല ചിത്രങ്ങള്‍ പങ്കെവക്കപ്പെട്ടതായും, ഇവയില്‍ കൂടുതലും 13 മുതല്‍ 15 വയസുവരെ പ്രായക്കാരുടേതായിരുന്നുവെന്നും ഒരു ചിത്രം ഏഴിനും ഒമ്പതിനും ഇടയില്‍ പ്രായം മാത്രമെ ഉണ്ടായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു.
ബിബിസി ബ്രോഡ്കാസ്റ്റര്‍ എന്ന നിലിയില്‍ ദീര്‍ഘകാലമായി എഡ്വേര്‍ഡ്സ് പടുത്തുയര്‍ത്തിയ പ്രശസ്തിയാണ് കുറ്റകൃത്യം ചെയ്തതിലൂടെ തകര്‍ന്നുപോയതെന്ന് ജഡ്ജി അഭിപ്രായപ്പെട്ടു. എഡ്വേര്‍ഡ്‌സിന്റെ കുറ്റകൃത്യങ്ങളില്‍ ബിബിസി ആശങ്കയിലായതായി കോര്‍പറേഷന്‍ വക്താവ് അറിയിച്ചു. ‘എഡ്വേര്‍ഡ്‌സ് സ്ഥാപനത്തെ മാത്രമല്ല, അയാളില്‍ വിശ്വാസമര്‍പ്പിച്ചിരുന്ന പ്രേക്ഷകരെയും വഞ്ചിച്ചുവെന്നായിരുന്നു ബിബിസിയുടെ പ്രതികരണം.