2023 ലെ ബി.ബി.സി ടോപ്ഗിയർ ഇന്ത്യാ അവാർഡ് സ്വന്തമാക്കി നടൻ ദുൽഖർ സൽമാൻ. ഈ വർഷത്തെ പെട്രോൾഹെഡ് പുരസ്കാരമാണ് ദുൽഖറിന് ലഭിച്ചിരിക്കുന്നത്. ദുൽഖർ പുരസ്കാരം ഏറ്റുവാങ്ങുന്നതിന്റെ ചിത്രങ്ങൾ താരം തന്നെ ഫേസ്ബുക്കിൽ പങ്കുവച്ചു.
ടോപ് ഗിയർ മാഗസിന്റെ 40 പുരസ്കാരങ്ങളില് ഒരെണ്ണം മാത്രമാണ് സിനിമാലോകവുമായി ബന്ധപ്പെട്ടിരിക്കുന്നത്.അടുത്തിടെയാണ് ‘ചുപ്’എന്ന ചിത്രത്തിന് ദുല്‍ഖറിന് ദാദസാഹേബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റ് പുരസ്കാരം ലഭിച്ചത്.
ദുൽഖർ സൽമാൻ ഫേസ്ബുക്കിൽ കുറിച്ചത്:
ബിബിസി ടോപ്ഗിയർ ഇന്ത്യ അവാർഡ് ലഭിച്ച ഏറ്റവും മനോഹരമായ രാത്രിയാണിത്. പ്രിയ സുഹൃത്തായ രമേഷ് സോമാനിക്കും മികച്ച ആതിഥേയരായതിന് TG ഇന്ത്യയുടെ മുഴുവൻ ടീമിനും നന്ദി. വളരെക്കാലമായി വായനക്കാരനായത് മുതൽ ടീമിനെ കണ്ടുമുട്ടാൻ ആഗ്രഹിച്ചിരുന്നു.