ഭാരത് ഗ്യാസ് എൽ.പി.ജി പ്ലാൻ്റിലെ ട്രക്ക് ഡ്രൈവർമാർ നാളെ പണിമുടക്കും

എറണാകുളം അമ്പലമുകൾ ഭാരത് ഗ്യാസ് എൽ.പി.ജി പ്ലാൻ്റിലെ ട്രക്ക് ഡ്രൈവർമാർ നാളെ പണിമുടക്കും.

സംയുക്ത ട്രേഡ് യൂണിയൻ്റെ നേതൃത്വത്തിലാണ് പണിമുടക്ക്.

പ്രാഥമിക കർമങ്ങൾ നിറവേറ്റുന്നതിന് അടിസ്ഥാന സൗകര്യം ഒരുക്കുക, മുഴുവൻ ട്രക്കുകളും പാർക്ക് ചെയ്യാൻ കഴിയും വിധം പാർക്കിംഗ് ഗ്രൗണ്ട് വലുതാക്കുക, തൊഴിലാളി സംഘടനകളും തൊഴിൽ ഉടമകളും കമ്പനി മാനേജ്‍മെന്റുമായി നടത്തിയ ചർച്ചയിലെ തീരുമാനങ്ങൾ നടപ്പിലാക്കുക തുടങ്ങിയവയാണ് ഡ്രൈവർമാരുടെ ആവശ്യം.

അതേസമയം ട്രക്ക് ഡ്രൈവർമാർ പണിമുടക്കിയാൽ കേരളത്തിൻ്റെ വിവിധ ഇടങ്ങളിലേക്കുള്ള പാചക വാതക വിതരണത്തിന് പ്രതിസന്ധി നേരിടും.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp