ഭാര്യയുടെ പ്രസവത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിയ യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.

കോഴിക്കോട് മെഡിക്കൽ കോളജിന് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്ത് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 15 മീറ്റർ ഉയരമുള്ള മരത്തിൽ ആണ് യുവാവ് തൂങ്ങി നിൽക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളജിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്ന് കാണാതായ ആദിവാസി യുവാവാണിത്. വയനാട് മേപ്പാടി പാറ വയൽ സ്വദേശി വിശ്വനാഥൻ ( 46 ) ആണ് മരിച്ചത്.

മെഡിക്കൽ കോളജിൽ രോഗിയോടൊപ്പം വന്ന വിശ്വനാഥനെ കഴിഞ്ഞ ദിവസം മുതൽ കാണാതായിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ഭാര്യയുടെ പ്രസവത്തിനായി എത്തിയ ഇയാളെ ഇന്നലെ രാവിലെ മുതൽ കാണാതായിരുന്നു. വീട്ടുകാരുടെ പരാതിയിൽ ഇന്നലെ പൊലീസ് മാൻ മിസിം​ഗ്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp