ഭാര്യയെ ക്രൂരമായി മർദിക്കുകയും മർദ്ദന ദൃശ്യം ചിത്രീകരിക്കുകയും ചെയ്തു ; ഭർത്താവ് പിടിയിൽ.

തിരുവനന്തപുരം മലയൻകീഴിയിൽ ഭാര്യയെ ക്രൂരമായി മർദ്ദിച്ച ഭർത്താവ് പിടിയിൽ. മലയിൻകീഴ് മേപ്പുക്കട സ്വദേശി ദിലീപ് പിടിയിലായത്. ഭാര്യയെ മർദിക്കുന്ന ദൃശ്യങ്ങൾ ഇയാൾ മൊബൈലിൽ ചിത്രീകരിക്കുകയും ചെയ്തു. ഇയാൾക്കെതിരെ വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി.

ഇക്കഴിഞ്ഞ ഞായാറാഴ്ചയാണ് സംഭവമുണ്ടായത്. മദ്യലഹരിയിലാണ് ഇയാൾ ഭാര്യയെ ക്രൂരമായി മർദിച്ചത്. ഭാര്യയുടെ തല ഭിത്തിയിൽ ഇടിപ്പിക്കുകയും മൂക്കിൽ മുഷ്ടി ചുരുട്ടി ഇടിക്കുകയും ചെയ്തു. ഇയാൾ ഒരു സ്ഥിരം മദ്യപാനിയാണ്. ഭാര്യ ജോലിയ്ക്ക് പോകുന്നതാണ് ഇയാളെ പ്രകോപിപ്പിച്ചത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp