ഭീകരരരുടെ നുഴഞ്ഞുകയറ്റ ശ്രമം തകർത്ത് സൈന്യം; 5 പാക് ഭീകരവാദികളെ കൊലപ്പെടുത്തി

ജമ്മു കശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തകർത്ത് സൈന്യം. സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് പാക് ഭീകരവാദികൾ കൊല്ലപ്പെട്ടു. ഇന്നലെയാണ് ജമ്മു കശ്മീരിൽ സൈന്യവും ഭീകരവാദികളും തമ്മിൽ വീണ്ടും ഏറ്റുമുട്ടലുണ്ടായത്. വടക്കൻ കശ്മീരിലെ കുപ്‌വാരയിൽ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് ഇരു വിഭാഗങ്ങളും ഏറ്റുമുട്ടിയത്.

ഏതാണ് അഞ്ച് മണിക്കൂറുകളോളം ഏറ്റുമുട്ടൽ നടന്നു. നാല് ദിവസത്തിനുളിൽ ഏഴാമത്തെ ഭീകരനാണ് നുഴഞ്ഞു കയറ്റത്തിനുനിടെ കൊല്ലപ്പെടുന്നത്. നുഴഞ്ഞു കയറ്റം വ്യാപകമാകുന്നതിനാൽ അതിർത്തിയിൽ സേന സുരക്ഷാ ശക്തമാക്കി.

രണ്ടു ദിവസം മുൻപ് കുപ്‌വാരയിൽ ഇന്ത്യ-പാക് അതിർത്തിയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചിരുന്നു. കുപ്‌വാര ജില്ലയിലെ ഡോബ്‌നാർ മച്ചാലിന്റെ അതിർത്തി പ്രദേശത്താണ് ഓപ്പറേഷൻ നടത്തിയതെന്ന് പൊലീസ് അറിയിച്ചു. പൊലീസും സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരർ കൊല്ലപ്പെട്ടത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp