കൊച്ചി: മകള്‍ വീട് പൂട്ടി പുറത്താക്കിയ അമ്മ പൂട്ട് പൊളിച്ച് അകത്തു കയറി. മണിക്കൂറുകളോളം വീടിന് പുറത്ത് ഇരിക്കുകയായിരുന്നു സരോജിനി അമ്മ.
വീട് തുറന്ന് നല്‍കാന്‍ ആര്‍ഡിഒ ഉത്തരവ് നൽകിയിരുന്നു. എന്നാൽ പൊലീസ് വീട് തുറന്ന് നൽകാത്തത് കൊണ്ടാണ് താൻ സ്വയം കുത്തി പൊളിച്ചതെന്ന് സരോജിനി അമ്മ പറഞ്ഞു. കേസ് വരുന്നെങ്കിൽ വരട്ടെയെന്നും അവര്‍ പ്രതികരിച്ചു.കമ്പിപ്പാര ഉപയോഗിച്ചാണ് സരോജിനി അമ്മ വീടിന്റെ വാതിൽ കുത്തിപ്പൊളിച്ചത്. വൈറ്റില തൈക്കൂടം സ്വദേശിയാണ് 78കാരിയായ സരോജിനി അമ്മ. മൂത്ത മകൾ ഇറക്കി വിട്ട സരോജിനിയെ ഇളയ മകളും ഒപ്പം താമസിപ്പിച്ചില്ല.
ഭര്‍ത്താവ് മരിച്ച ശേഷം തൂപ്പുജോലിക്ക് പോയി സരോജിനി നിര്‍മ്മിച്ചതാണ് അഞ്ച് സെന്റ് ഭൂമിയിലെ രണ്ട് വീടുകൾ. തന്നെ സംരക്ഷിക്കാമെന്ന് ഉറപ്പിലാണ് വീടുകള്‍ രണ്ട് പെൺമക്കൾക്കുമായി നൽകിയതെന്ന് സരോജിനി അമ്മ പറഞ്ഞു. മൂത്ത മകള്‍ക്കൊപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്. ഇളയ മകള്‍ക്ക് ലഭിച്ച വീട് വാടകയ്ക്ക് കൊടുത്ത് അവർ ഭര്‍ത്യവീട്ടിലാണ് താമസിക്കുന്നത്.