‘മണിപ്പൂരിലെത് ഹൃദയം തകർന്നുപോകുന്ന കാഴ്ച’, ബിജെപി സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടിരിക്കുന്നു; എ എ റഹീം

മണിപ്പൂരിൽ നിന്നും ഒടുവിലായി പുറത്തു വന്ന വിഡിയോ അങ്ങേയറ്റം ഞെട്ടിപ്പിക്കുത്, ഹൃദയം തകർന്നുപോകുന്ന കാഴ്ചയെന്ന് എ എ റഹീം എം പി. പൂർണ്ണ നഗ്നരാക്കപ്പെട്ട രണ്ട്‌ വനിതകളെ പരസ്യമായി തെരുവിൽ നടത്തിക്കുന്നു.ആയുധധാരികളായ ആൾകൂട്ടം അവരുടെ ചുറ്റിലും പിന്തുടരുന്നു

വാക്കുകൾക്കപ്പുറം ഏതൊരു മനുഷ്യന്റെയും ഹൃദയം തകർന്നുപോകുന്ന ഭീകരമായ കാഴ്ച. മണിപ്പൂരിലെ വംശീയ ഏറ്റുമുട്ടൽ തുടരുന്നു.മണിപ്പൂരിലെയും കേന്ദ്രത്തിലെയും ബിജെപി സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടിരിക്കുന്നുവെന്നും എ എ റഹീം കുറിച്ചു.

പ്രധാനമന്ത്രി കുറ്റകരമായ നിശബ്ദത അവസാനിപ്പിക്കണം.മണിപ്പൂരിലെ ജനങ്ങളെ,അവിടുത്തെ സഹോദരിമാരെയും കുഞ്ഞുങ്ങളെയും രക്ഷിക്കണമെന്നും എ എ റഹീം ഫേസ്ബുക്കിൽ കുറിച്ചു.

എ എ റഹീം ഫേസ്ബുക്കിൽ കുറിച്ചത്

മണിപ്പൂരിൽ നിന്നും ഒടുവിലായി പുറത്തു വന്ന വീഡിയോ അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നതാണ്.പൂർണ്ണ നഗ്നരാക്കപ്പെട്ട രണ്ട്‌ വനിതകളെ പരസ്യമായി തെരുവിൽ നടത്തിക്കുന്നു.ആയുധധാരികളായ ആൾകൂട്ടം അവരുടെ ചുറ്റിലും പിന്തുടരുന്നു.ഇക്കഴിഞ്ഞ ദിവസം സംഭവിച്ച ദൃശ്യങ്ങളാണിത് എന്നാണ് പുറത്തുവരുന്ന വിവരം.
വാക്കുകൾക്കപ്പുറം ഏതൊരു മനുഷ്യന്റെയും ഹൃദയം തകർന്നുപോകുന്ന ഭീകരമായ കാഴ്ച്ച!!.
മണിപ്പൂരിലെ വംശീയ ഏറ്റുമുട്ടൽ തുടരുന്നു..മണിപ്പൂരിലെയും കേന്ദ്രത്തിലെയും ബിജെപി സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടിരിക്കുന്നു.പ്രധാനമന്ത്രി കുറ്റകരമായ നിശബ്ദത അവസാനിപ്പിക്കണം.മണിപ്പൂരിലെ ജനങ്ങളെ,അവിടുത്തെ സഹോദരിമാരെയും കുഞ്ഞുങ്ങളെയും രക്ഷിക്കൂ….

അതേസമയം മണിപ്പൂരിൽ സ്ത്രീകൾക്ക് നേരെ നടന്ന അക്രമം ഞെട്ടിക്കുന്നതെന്നാണ് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടത്. ഇത്തരം സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മോദി അഭിപ്രായപ്പെട്ടു.

കുകി സമുദായംഗങ്ങളായ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത സംഭവത്തിൽ മണിപ്പൂരിൽ ഒരാളെ അറസ്റ്റ് ചെയ്തെന്ന് പൊലീസ് അറിയിച്ചു. മെയ് നാലിന് നടന്ന സംഭവത്തില്‍ ഇതുവരെയും ഒരാളെ പോലും അറസ്റ്റ് ചെയ്യാത്തതില്‍ വ്യാപക വിമർശനം ഉയര്‍ന്നിരുന്നു. വിഷയം പാർലമെന്റിലും പുറത്തും ശക്തമായി പ്രതിപക്ഷം ഉന്നയിക്കുന്നതിനിടെയാണ് ഒരു പ്രതിയെ അറസ്റ്റ് ചെയ്തെന്ന് മണിപ്പൂർ പൊലീസ് പറയുന്നത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp