‘മണിപ്പൂരിൽ സ്ഥിതി വഷളാകുന്നു, മൗനം കൊണ്ട് സ്ഥിതിഗതികൾ ശാന്തമാകുമോ?’ മിസോറാം മുഖ്യമന്ത്രി

വർഗീയ കലാപം തുടരുന്ന മണിപ്പൂരിൽ സ്ഥിതി കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണെന്ന് മിസോറാം മുഖ്യമന്ത്രി. വിഷയത്തിൽ അടിയന്തര നടപടി ആവശ്യമാണെന്നും സോരംതംഗ പറഞ്ഞു. മണിപ്പൂരിൽ സ്ത്രീകളെ നഗ്നയാക്കി റോഡിലൂടെ നടത്തിച്ച സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ ഞെട്ടിക്കുന്നതാണ്. ക്രൂരവും നീചവും നിന്ദ്യവും നുഷ്യത്വരഹിതവുമാണ്. നിരവധി ജീവനുകൾ ഇതിനോടകം നഷ്ട്ടപ്പെട്ടു. എല്ലായിടത്തും രക്തച്ചൊരിച്ചിൽ, ശാരീരിക പീഡനങ്ങൾ മാത്രം. മണിപ്പൂർ നേരിടുന്ന പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം ആവശ്യമാണ്. സംസ്ഥാനത്ത് സമാധാനം കൊണ്ടുവരാൻ കേന്ദ്ര സർക്കാരിന് മാത്രമേ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

മണിപ്പൂരിലെ ക്രൂരമായ അക്രമ സംഭവങ്ങൾ അയൽ സംസ്ഥാനത്തെ മാത്രമല്ല, രാജ്യത്തെ മുഴുവൻ ബാധിക്കും. സ്ഥിതിഗതികൾ കൂടുതൽ വഷളായിക്കൊണ്ടിരിക്കുന്നു. മൗനം പാലിച്ചതുകൊണ്ട് സാഹചര്യം ശാന്തമാകുമോ എന്നും അദ്ദേഹം ചോദിച്ചു. “എന്റെ ബന്ധുക്കൾ…എന്റെ സ്വന്തം രക്തം” എന്നാണ് മണിപ്പൂരിലെ ഇരകളെ അദ്ദേഹം വിശേഷിപ്പിച്ചത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp