മത്സ്യമാലിന്യങ്ങൾ അശാസ്ത്രീയമായി ഒഴുക്കിവിടുന്നു.

പെരുവ: പെരുവയിലെ മത്സ്യവ്യാപാര സ്ഥാപനത്തിലെ മാലിന്യജലം പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കും വിധം അശാസ്ത്രീയമായി ഒഴുക്കിവിടുന്നതായി പരാതി. പെരുവ പോസ്റ്റ് ഓഫീസിന് എതിർവശത്തു പ്രവർത്തിക്കുന്ന മത്സ്യക്കടക്കെതിരെയാണ് കച്ചവടക്കാർ പരാതിപ്പെട്ടിരിക്കുന്നത്. ഒരു ഷീറ്റ് കൊണ്ട് മറച്ച് വെറുതേ പറമ്പിലേക്ക് തുറന്ന് ഒരു കുഴിയിലേക്ക് വിട്ടിരിക്കയാണെന്നാണ് ജനങ്ങൾ പറയുന്നത്. സമീപ പ്രദേശത്തെ കിണറുകളിലും തോടുകളിലും ഈ മാലിന്യം എത്തുന്നുണ്ട്. മത്സ്യഗന്ധം സമീപ കടകളിലെ കച്ചവടത്തെയും സാരമായി ബാധിക്കുന്നുണ്ട്. അധികൃതർ ശ്രദ്ധിക്കുക.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp