മദ്യലഹരിയിൽ വീട്ടിലെത്തി അച്ഛനെയും മക്കളെയും തല്ലി; സംഘർഷത്തിനിടെ അച്ഛൻ്റെ വെട്ടേറ്റ മകൻ മരിച്ചു

ഇടുക്കി: ഉടുമ്പൻചോല ചെമ്മണ്ണാർ പാമ്പുപാറയിൽ അച്ഛന്‍റെ വെട്ടേറ്റ മകൻ മരിച്ചു. ചെമ്മണ്ണാർ പാമ്പുപാറ മൂക്കനോലിയിൽ ജെനിഷ് ( 38 ) ആണ് മരിച്ചത്. മദ്യലഹരിയിൽ എത്തിയ ജെനിഷ് മക്കളെയും അച്ഛൻ തമ്പിയെയും മർദിച്ചിരുന്നു. ഇതേ തുടർന്നുണ്ടായ സംഘർഷത്തിനിടയിലാണ് ജെനീഷിന് വെട്ടേറ്റത്.

വീട്ടിൽ സംഘഷമുണ്ടായതോടെ തമ്പി വാക്കത്തിയെടുത്ത് വീശുകയായിരുന്നു. ജെനിഷിന്‍റെ വലതുകൈക്കാണ് വെട്ടേറ്റത്. ഉടൻ തന്നെ ജെനിഷിനെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയും ചെയ്തു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ 5.30ന് മരണം സംഭവിച്ചത്.

ജെനിഷിന്‍റെ അച്ഛൻ തമ്പിയെ ഉടുമ്പൻചോല പോലീസ് കസ്റ്റഡിയിൽ എടുത്തു. വിശദമായ അന്വേഷണം ആരംഭിച്ചതായി ഉടുമ്പൻചോല എസ് ഐ അബ്ദുൽ കനി അറിയിച്ചു. ഇന്നലെ രാത്രി ഏഴിനാണ് ജെനിഷ് മദ്യലഹരിയിൽ വീട്ടിലെത്തി അക്രമസക്തനായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

രാത്രി എട്ടുമണിയോടെയാണ് യുവാവിനെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. തുടർന്ന് കൈയ്ക്ക് പ്ലാസ്റ്റിക്ക് സർജറിക്ക് വിധേയമാക്കാൻ കോട്ടയത്തേയ്ക്ക് മാറ്റിയിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp