തിരുവനന്തപുരം: മറുനാടന്‍ മലയാളി ഓണ്‍ലൈനിന്റെ തിരുവനന്തപുരത്തെ ഓഫീസ്
പൂട്ടണമെന്ന് തിരുവനന്തപുരം നഗരസഭ. കെട്ടിടത്തില്‍ അനധികൃതമായി മാറ്റങ്ങൾ
വരുത്തിയെന്നും ഓഫീസ് പ്രവര്‍ത്തിക്കുന്നത് നഗരസഭയുടെ നിയമങ്ങൾ ലംഘിച്ചാണെന്നും ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം. ഏഴ് ദിവസത്തിനുള്ളിൽ ഓഫീസ് പൂട്ടണമെന്നാവശ്യപ്പെട്ട് ഈ മാസം 10നാണ് നഗരസഭ കത്ത് നല്‍കിയത്.
ഒരാഴ്ചക്കുള്ളിൽ ഓഫീസ് അടച്ചുപൂട്ടി അക്കാര്യം നഗരസഭയെ അറിയിക്കണമെന്നും
നോട്ടീസില്‍ പറയുന്നുണ്ട്. ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടം ക്രമമാറ്റം വരുത്തിയെന്നാണ് കണ്ടെത്തിയിട്ടുള്ളത്.