മലപ്പുറം പെരിന്തൽമണ്ണയിൽ നോറോ വൈറസ് സ്ഥിരീകരിച്ചു.

മലപ്പുറം പെരിന്തൽമണ്ണയിൽ നോറോ വൈറസ് സ്ഥിരീകരിച്ചു. പെരിന്തൽമണ്ണയിലെ സ്വകാര്യ കോളേജ് ഹോസ്റ്റൽ വിദ്യാർത്ഥിക്കാണ് നോറോ വൈറസ് സ്ഥിരീകരിച്ചത്. നിലവിൽ ഹോസ്റ്റലിലെ 55 വിദ്യാർത്ഥികൾ നിരീക്ഷണത്തിലാണ്. ജില്ലയിലെ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ആരംഭിച്ചു. 

കഴിഞ്ഞ ദിവസം വയനാട് ലക്കിടിയിൽ ജവഹർ നവോദയ വിദ്യാലയത്തിൽ നോറോ വൈറസ് സ്ഥിരീകരിച്ചിരുന്നു. ആലപ്പുഴ വൈറോളജി ലാബിലെ സാമ്പിൾ പരിശോധനയിലായിരുന്നു നോറോ വൈറസ് കണ്ടെത്തിയത്. സ്കൂളിലെ 98 വിദ്യാർത്ഥികൾ വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ട് ചികിത്സ തേടിയിരുന്നു. വയനാട്ടിൽ കുടിവെള്ള സ്രോതസുകളിൽ നിന്നാണ് രോഗം പകർന്നതെന്നാണ് പ്രാഥമിക കണ്ടെത്തൽ.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp