മലപ്പുറത്ത് ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു; വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരുക്ക്

മലപ്പുറം വെളിയങ്കോട് ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ട് ഒരു വിദ്യാർത്ഥിനി മരിച്ചു. മൊറയൂർ അറഫാ നഗർ സ്വദേശി മുജീബ് റഹ്മാൻ ബാഖവിയുടെ മകൾ ഫാത്തിമ ഹിബ (17) യാണ് മരിച്ചത്. ഒഴുകൂർ പള്ളിമുക്ക് ഹയാത്തുൽ ഇസ്ലാം മദ്രസ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്.പുലർച്ചെ നാലു മണിയോടെയാണ് സംഭവം.മലപ്പുറം വെളിയങ്കോട് ഫ്ളൈ ഓവറിലാണ് വാഹനാപകടം ഉണ്ടായത്. നിയന്ത്രണംവിട്ട ബസ് ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റ ഒരു വിദ്യാർഥിനിയുടെ നില ഗുരുതരമാണ്. മറ്റ് വിദ്യാർഥികൾ സുരക്ഷിതരാണ്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp