മലപ്പുറം തിരൂരിൽ പൊലീസിന് നേരെ മണൽമാഫിയ സംഘത്തിൻ്റെ ആക്രമണം. പൊലീസ് കസ്റ്റഡിയിൽ എടുത്തയാളെ മണൽ മാഫിയ സംഘം കടത്തിക്കൊണ്ടുപോയി. അക്രമത്തിൽ രണ്ട് സിപിഒമാർക്ക് പരുക്കേറ്റു. ഇന്ന് പുലർച്ചെ തിരൂർ വാക്കാട് പരിസരത്ത് വെച്ചാണ് സംഭവം. പിടിച്ചെടുത്ത മണൽ വണ്ടിയുമായി വരുമ്പോഴാണ് മണൽമാഫിയ സംഘം പൊലീസിനെ ആക്രമിച്ചത്.