മലപ്പുറം കോട്ടക്കല്‍ കുര്‍ബാനിയില്‍ മണ്ണിടിഞ്ഞ് വീണ് കിണറ്റിലകപ്പെട്ട തൊഴിലാളി മരിച്ചു. കോട്ടയ്ക്കല്‍ സ്വദേശി അലി അക്ബറാണ് മരിച്ചത്. കിണറ്റില്‍ കുടുങ്ങിയ അഹദിനെ രക്ഷപെടുത്തിയിരുന്നു.
നിര്‍മ്മാണം നടക്കുന്ന വീട്ടിലെ കിണറ്റില്‍ നിന്ന് മണ്ണെടുക്കുന്നതിനിടയാണ് അപകടമുണ്ടായത്. അമ്പതടിയോളം താഴ്ച്ചയുള്ള കിണറില്‍ ഇന്ന് രാവിലെ ഒന്‍പതരയോടെയാണ് അപകടമുണ്ടായത്. അഗ്‌നി രക്ഷസേനയുടെ മലപ്പുറം, തിരൂര്‍ യൂണിറ്റുകളും, കോട്ടക്കല്‍ പൊലീസുമാണ് നാട്ടുകാര്‍ക്കൊപ്പം രക്ഷാപ്രവര്‍ത്തനം നടത്തിയത്.