മലപ്പുറത്ത് രണ്ടര വയസുകാരി കിണറ്റിൽ മരിച്ച നിലയിൽ; മാതാവ് ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ

മലപ്പുറം ചങ്ങരംകുളത്ത് രണ്ടര വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങരംകുളം പേരോത്തയിൽ റഫീഖിന്റെ മകൾ ഇശ മെഹ്‌റിനാണ് മരിച്ചത്. ഒപ്പം കണ്ടെത്തിയ മാതാവ് ഹസീനയെ ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യ ശ്രമാണെന്നാണ് പ്രാഥമിക നിഗമനം.

ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന ഹസീനയെയും മകൾ ഇശ മെഹറിനെയും രാവിലെ കാണാത്തതിനെ തുടർന്ന് ഭർതൃ വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ നിന്ന് കണ്ടെത്തിയത്. ഫയർഫോഴ്‌സ് എത്തി ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇശ മെഹ്‌റിൻ മരിച്ചു.

മാതാവ് ഹസീനയെ ഗുരുതര പരുക്കുകളോടെ വളാഞ്ചേരി നടക്കാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെരുമ്പടപ്പ് പൊലീസ് സ്ഥലത്ത് പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു. ആത്മഹത്യ ശ്രമം ആണ് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.ഭ ർത്താവ് റഫീഖ് വിദേശത്താണ്. അഞ്ചുവർഷം മുൻപാണ് ഇരുവരും വിവാഹിതരായത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp