സിനിമാ സീരിയൽ നടി രശ്മി ജയഗോപാൽ അന്തരിച്ചു. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെഇന്നലെ വൈകീട്ടോടെയാണ് അന്ത്യം. 51 വയസായിരുന്നു.
ബംഗളൂരുവിൽ ജനിച്ച് വളർന്ന രശ്മി പരസ്യ ചിത്രങ്ങളിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. നിരവധി സീരിയലുകളിലും ചില സിനിമകളിലും വേഷമിട്ടിട്ടുണ്ട്. നടൻ കിഷോർ സത്യ, നടി ചന്ദ്ര ലക്ഷ്മൺ ഉൾപ്പെടെയുള്ള വിരവധി സീരിയൽ താരങ്ങൾ അനുശോചനം രേഖപ്പെടുത്തി