മാപ്പിളപ്പാട്ട്‌ ഗായിക വിളയില്‍ ഫസീല അന്തരിച്ചുകോഴിക്കോട്‌

വെള്ളിപറമ്പിലെ വസതിയിലായിരുന്നു അന്ത്യം

കോഴിക്കോട്‌: പ്രശസ്ത മാപ്പിളപ്പാട്ട്‌ ഗായിക വിളയിൽ ഫസീല അന്തരിച്ചു. 63 വയസായിരുന്നു. കോഴിക്കോട്‌ വെള്ളിപറമ്പിലെ വസതിയിലായിരുന്നു അന്ത്യം.
മലപ്പുറം ജില്ലയിലെ ചീക്കോട്‌ പഞ്ചായത്തിൽ വിളയിലിൽ ഉള്ളാട്ടുതൊടി കേളൻ-ചെറുപെണ്ണ്‌ ദമ്പതികളുടെ മകളായാണു ജനനം. വിളയില്‍ വത്സല എന്നറിയപ്പെട്ടിരുന്ന ഇവര്‍ പിന്നീട്‌ ഇസ്‌ലാം മതം സ്വീകരിച്ച്‌ വിളയില്‍ ഫസീല എന്ന പേർ സീകരിക്കുകയായിരുന്നു. അന്തരിച്ച മാപ്പിളപ്പാട്ട്‌ ഗായകന്‍ വി.എം കൂട്ടിയാണ്‌ സംഗീതരംഗത്തേക്കുള്ള വഴിനടത്തിയത്‌

.മുഹമ്മദ്‌ മുസ്തഫ’ എന്ന ചിത്രത്തിൽ പി.ടി അബ്ദുറഹ്മാന്റെ രചനയായ ‘അഹദവനായ പെരിയോനേ…’ എന്ന ഗാനം എം.എസ്‌ വിശ്വനാഥന്റെ സംഗീതത്തിൽ ഫസീല ആദ്യമായി പാടി.സ്വദേശത്തും വിദേശത്തും നിരവധി പരിപാടികള്‍ നടത്തിയിട്ടുണ്ട്‌. ഹസ്ബീ റബ്ബി ജല്ലല്ലാഹ്‌,ഹജ്ജിന്റെ രാവിൽ ഞാൻ കദ്ബം കിനാവ്‌ കണ്ടു, ആകെലോക കാരണ മുത്തൊളി, ഉടനെ കഴുത്തെന്റെ, ആനെ മദനപ്പൂ, കണ്ണീരില്‍ മുങ്ങി, മണിമഞ്ചലിൽ, പടപ്പു പടപ്പോട്‌, റഹ്മാനല്ലാ,ഉമ്മുല്‍ ഖുറാവില്‍, യത്തീമെന്നെ, മക്കത്ത്‌ പോണോരെ പ്രശസ്ത ഗാനങ്ങളാണ്‌.
കേരള മാപ്പിള കലാ അക്കാദമി ഏര്‍പ്പെടുത്തിയ ലൈഫ്‌ ടൈം അച്ചീവ്മെന്റ്‌ അവാര്‍ഡ്‌,ഫോക്‌ ലോര്‍ അക്കാദമി ലൈഫ്‌ അച്ചീവ്‌മെന്റ്‌ അവാര്‍ഡ്‌, മാപ്പിള കലാരത്നം അവാര്‍ഡ്‌തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp