മാർ റാഫേൽ തട്ടിലിന്റെ അധ്യക്ഷതയിൽ ചേരുന്ന ആദ്യ സിനഡ് സമ്മേളനത്തിന് ഇന്ന് തുടക്കം

സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പായി ചുമതലയേറ്റ മാർ റാഫേൽ തട്ടിലിന്റെ അധ്യക്ഷതയിൽ ചേരുന്ന ആദ്യ സിനഡ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. സഭ അധ്യക്ഷ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം നടക്കുന്ന സിനഡിൽ സഭാ വിഷയങ്ങൾ ചർച്ചയാകും.

എറണാകുളം അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം , അതിരൂപത വിഭജനം തുടങ്ങിയ കാര്യങ്ങൾ ചർച്ചയാകും. ഏകീകൃത കുർബാന നടത്തിപ്പുമായി ബന്ധപ്പെട്ട് പുതിയ സഭാ അധ്യക്ഷൻ ചുമതലയേറ്റ തൊട്ടു പിന്നാലെ കടുത്ത നടപടികളിലേക്ക് സിനഡ് കടന്നേക്കില്ല.

മാർ റാഫേൽ തട്ടിൽ മേജർ ആർച്ച് ബിഷപ്പ് സ്ഥാനത്തേക്ക് എത്തിയതോടെ ഷംഷാബാദ് രൂപതയ്ക്ക് പുതിയ മെത്രാനെയും തീരുമാനിച്ചേക്കും. നിലവിൽ സഹായ മെത്രൻമാരായ മാർ ജോസഫ് കൊല്ലംപറമ്പിൽ, മാർ തോമസ് പടിയത്ത് എന്നിവർക്കാണ് സാധ്യത. ശനിയാഴ്ചയാണ് സിനഡിന്റെ സമാപനം.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp