മികച്ച വിജയം നേടി ഗൗതം വാസുദേവ് മേനോനും ചിമ്ബുവും ഒന്നിച്ച പുതിയ ചിത്രം’വെന്ത് തനിന്തത് കാട്’

ഗൗതം വാസുദേവ് മേനോനും ചിമ്ബുവും ഒന്നിക്കുന്ന പുതിയ ചിത്രം ‘വെന്ത് തനിന്തത് കാട്’ U/A സര്‍ട്ടിഫിക്കറ്റുമായി സെപ്‌റ്റെംബര്‍ 15ന് പ്രദര്‍ശനത്തിന് എത്തി.

മികച്ച വിജയം നേടിയ ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. മലയാളികളുടെ പ്രിയ താരം നീരജ് മാധവ്ത ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ശ്രീധരന്‍ എന്ന കഥാപാത്രത്തെയാണ് നടന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് എആര്‍ റഹ്‌മാന്‍ ആണ്. ചിത്രത്തിന്റെ ടീസര്‍ നേരത്തെ റിലീസ് ചെയ്തിരുന്നു. വെല്‍സ് ഫിലിം ഇന്റര്‍നാഷണലിനു കീഴില്‍ ഇഷാരി കെ ഗണേഷ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

വിണൈതാണ്ടി വരുവായ, അച്ചം എന്‍പത് മടമയ്യടാ എന്നെ ചിത്രങ്ങള്‍ക്ക് ശേഷം ഗൗതം മേനോനും ചിമ്ബുവും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. നടന്‍ സിദ്ദിഖ് ആണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. കയാടു ലോഹര്‍ നായികയായി എത്തുന്ന ചിത്രത്തില്‍ രാധിക ശരത്കുമാറും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp