പാചകം ചെയ്യുന്നതിനിടെ മിക്‌സി പൊട്ടിത്തെറിച്ച് ഗായിക അഭിരാമി സുരേഷിന് പരുക്ക്. ഗായിക തന്നെയാണ് ഇക്കാര്യം സ്വന്തം ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.
എന്താണ് മിക്‌സി പൊട്ടിത്തെറിക്കാനുള്ള കാരണമെന്നറിയില്ലെന്ന് അഭിരാമി സുരേഷ് പറഞ്ഞു. മിക്‌സി തെറിച്ച് ബ്ലേഡ് കൈയിലേക്ക് വന്നാണ് കൈ മുറിഞ്ഞത്. അഞ്ച് വിരലുകൾക്കും മുറിവ് പറ്റിയിട്ടുണ്ട്. ആദ്യം ഛർദിക്കാൻ വന്നുവെന്നും തലകറങ്ങിയെന്നും അഭിരാമി സുരേഷ് വിഡിയോയിൽ പറയുന്നു. നിലവിൽ ഗുരുതരമായ പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് അഭിരാമി സുരേഷ് വ്യക്തമാക്കി.
പാട്ട് പാടുന്ന വിഡിയോകൾ മാത്രമല്ല, പാചക റെസിപ്പിയുടെ വിഡിയോകളും അഭിരാമി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. അത്തരമൊരു വിഡിയോയ്ക്കിടെയാണ് അഭിരാമിക്ക് അപകടം സംഭവിക്കുന്നത്