മില്‍മയില്‍ തൊഴിലാളി സമരം; സംസ്ഥാനത്ത്‌0ൽ വിതരണം പ്രതിസന്ധിയില്‍.

തിരുവനന്തപുരം: മിൽമ തിരുവനന്തപുരം മേഖല യൂണിയനില്‍ തൊഴിലാളി സമരം.
തിരുവനന്തപുരം ,കൊല്ലം ,പത്തനംതിട്ട പ്ലാന്റുകളിലാണ്‌ സമരം. രാവിലെ ആറുമണി മണി മുതല്‍ ഒറ്റലോഡ്‌ പാലുപോലും പോയിട്ടില്ല. സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട തര്‍ക്കമാണ്‌ സമരത്തിന്‌ കാരണം. നാലുവര്‍ഷമായി താഴെത്തട്ടിലുള്ള ജീവനക്കാര്‍ക്ക്‌ സ്ഥാനക്കയറ്റം നിഷേധിക്കുന്നുവെന്ന്‌ പരാതി. ഉയര്‍ന്നതട്ടിലുള്ളവര്‍ക്ക്‌ മാത്രമാണ്‌ സ്ഥാനക്കയറ്റം നല്‍കുന്നതെന്നും സമരക്കാര്‍ ഉന്നയിക്കുന്നു.

വിഷയത്തില്‍ ഇന്നലെ ഹെഡ്ഓഫീസില്‍ ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചക്കിടെ സംയുക്ത സമരസമിതി നേതാക്കള്‍ മുദ്രാവാക്യം വിളിച്ച്‌ പ്രതിഷേധിച്ചതിൽ 40 പേർക്കെതിരെ പൊലീസ്‌ കേസെടുത്തിരുന്നു. തിരുവനന്തപുരം അമ്പലത്തറയിലും, കൊല്ലം തേവള്ളിയിലും പത്തനംതിട്ടയിലും ഐ എന്‍ടിയു സി, സി ഐടി യു പ്രവര്‍ത്തകർ ഭാവിലെ ആറുമണി മുതല്‍ സമരം ആരംഭിച്ചു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp