മിസ് അര്‍ജന്റീനയും മിസ് പോര്‍ട്ടോ റിക്കോയും വിവാഹിതരായി. മിസ് അര്‍ജന്റീന 2020 മരിയാന വരേലയും മിസ് പോര്‍ട്ടോ റിക്കോ2020 ഫാബിയോള വലെന്റൈനുമാണ് ജീവിതത്തില്‍ ഒന്നിക്കുന്നത്. ഇരുവരും സോഷ്യല്‍ മിഡിയ വഴിയാണ് തങ്ങളുടെ വിവാഹ വിശേഷം പങ്കുവച്ചത്.
ആദ്യം തങ്ങളുടെ ബന്ധം സ്വകാര്യമായി നിലനിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നെന്നും ഈ പ്രത്യേക ദിവസത്തില്‍ അത് വെളിപ്പെടുത്തുന്നുവെന്നും ദമ്പതികള്‍ പറഞ്ഞു. മിസ് ഗ്രാന്റ് ഇന്റര്‍നാഷണല്‍ 2020ല്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്.
ഇരുവരുടെ ചിത്രങ്ങള്‍ പങ്കുവച്ച മിസ് ഗ്രാന്റ് ഇന്റര്‍നാഷണലും മരിയാനയ്ക്കും ഫാബിയോളയ്ക്കും ആശംസകള്‍ നേര്‍ന്നു. നിങ്ങളുടെ അതിരുകളില്ലാത്ത സ്‌നേഹത്തെ പിന്തുണയ്ക്കുന്നുവെന്നും മിസ് ഗ്രാന്റ് ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു