മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലേക്ക് പുറപ്പെട്ടു; ലോക കേരള സഭയുടെ മേഖല സമ്മേളനം ശനിയാഴ്ച

ലോകകേരളസഭ മേഖലാ സമ്മേളനത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലേക്ക് തിരിച്ചു. രാവിലെ 4.35നുള്ള എമിറേറ്റ്സ് വിമാനത്തിൽ തിരുവനന്തപുരത്ത് നിന്ന് ദുബായ് വഴി ന്യൂയോർക്കിലേക്ക് തിരിച്ചു. ധനമന്ത്രി കെ.എൻ.ബാലഗോപാൽ, സ്പീക്കർ എ.എൻ.ഷംസീർ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ട്.

ന്യൂയോർക്കിൽ ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനം മറ്റന്നാൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 15, 16, തീയതികളിൽ ക്യൂബയും മുഖ്യമന്ത്രി സന്ദർശിക്കും. . ജോസ് മാർട്ടി ദേശീയ സ്‌മാരക സന്ദർശനവും പ്രമുഖരുമായി കൂടിക്കാഴ്‌ചയും ഈ സന്ദർശനത്തിലുണ്ടാകും.

വിദേശ യാത്ര ധൂർത്തെന്ന പ്രതിപക്ഷ വിമർശനം രാഷ്ട്രീയ പ്രേരിതമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. സന്ദർശനം സംസ്ഥാനത്തിന് ഗുണം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp