മുഖ്യമന്ത്രി ഇന്ന് ഡൽഹിയിൽ; ഗവർണർ യുപിയിലും.

മുഖ്യമന്ത്രി ഇന്ന് ഡൽഹിയിൽ. ഹരിയാനയിലെ സൂരജ് കുണ്ടിൽ നടക്കുന്ന സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി ഡൽഹിയിലെത്തിയത്. സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെ യോഗം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും 

ആഭ്യന്തരസുരക്ഷാ അടക്കമുള്ള കാര്യങ്ങൾ പൊലീസ് സേന നവീകരണം തുടങ്ങിയ വിഷയങ്ങൾ ആകും ആഭ്യന്തര മന്ത്രിമാരുടെ യോഗം ചർച്ച ചെയ്യുക. മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിന് ശേഷം വിവിധ കേന്ദ്ര മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിക്ക് പുറമേ ഗവർണറും ഉത്തരേന്ത്യൻ സന്ദർശനം തുടരുകയാണ്. ഉത്തർപ്രദേശിലെ ബറേലിയിലുള്ള പരിപാടിയിൽ ഗവർണർ ഇന്ന് പങ്കെടുക്കും. വൈകിട്ടോടുകൂടി അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങിയെത്തും.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp