‘മുട്ടുകാൽ തല്ലിയൊടിക്കും, എസ്എഫ്ഐ ജില്ലാ സെക്രട്ടറിയാ പറയുന്നേ’; അധ്യാപകന് ഭീഷണി, ദൃശ്യങ്ങൾ പുറത്ത്

തൃശൂർ: തൃശൂരിൽ അധ്യാപകൻ്റെ മുട്ടുകാൽ തല്ലിയൊടിക്കുമെന്ന് എസ്എഫ്ഐയുടെ ഭീഷണി. തൃശൂർ ചെമ്പൂക്കാവ് മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഓഫീസ് മുറിയിൽ കയറിയാണ് എസ്എഫ്ഐ ജില്ലാ സെക്രട്ടറി ഹസൻ മുബാറക് ഉൾപ്പെടെ ഉള്ളവർ ഭീഷണി മുഴക്കിയത്. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. സംഭവത്തിൽ പ്രിൻസിപ്പാളിൻ്റെ പരാതിയിൽ കണ്ടാലറിയാവുന്ന ആറുപേർക്കെതിരെ കൃതൃനിർവഹണം തടസപ്പെടുത്തിയതിന് ഈസ്റ്റ് പോലീസ് കേസെടുത്തു.

ഇക്കഴിഞ്ഞ 25 നായിരുന്നു സംഭവം. അധ്യപകൻ്റെ കാൽമുട്ട് തല്ലി ഒടിക്കുമെന്നും പുറത്തേക്കിറങ്ങിയാൽ കാണിച്ചു തരാമെന്നും താൻ എസ്എഫ്ഐയുടെ ജില്ലാ സെക്രട്ടറിയാണെന്നും പറയുന്നതു ദൃശ്യങ്ങളിൽ വ്യക്തമാണ്. കോളേജിലെ വിദ്യാർഥി ധരിച്ചുവന്ന തൊപ്പിയുമായി ബന്ധപ്പെട്ട തർക്കമാണ് ഭീഷണിയിലെത്തിയത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp