മുണ്ടക്കൈ- ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസം: ഒറ്റക്ക് നീങ്ങാന്‍ മുസ്ലിം ലീഗ്; സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡങ്ങളില്‍ അതൃപ്തി

മുണ്ടക്കൈ- ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തില്‍ ഒറ്റക്ക് നീങ്ങാന്‍ മുസ്ലിം ലീഗ്. സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡങ്ങളാണ് മുസ്ലീം ലീഗിന് അതൃപ്തിക്ക് ഇടയാക്കിയത്.കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന ഭാരവാഹി യോഗത്തിലാണ് തീരുമാനംദുരിത ബാധിതര്‍ക്ക് 100 വീടുകള്‍ നിര്‍മിച്ചു നല്‍കും എന്നതാണ് ലീഗിന്റെ പ്രഖ്യാപനം.സര്‍ക്കാരുമായി യോജിച്ച് നിര്‍മിക്കാമെന്നായിരുന്നു ആലോചന.എന്നാല്‍ പുനരധിവാസത്തിന് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കും ,കാലാവധിയും തൃപ്തികരം അല്ലെന്നാണ് ലീഗിന്റെ നിലപാട്.വീട് വെക്കാന്‍ ഒരു സ്‌കൊയര്‍ഫീറ്റിന് 1000 രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ചത്.1000 സ്‌കൊയര്‍ഫീറ്റിന് 30 ലക്ഷം വരും.എന്നാല്‍ നിരക്ക് കൂടൂതല്‍ ആണെന്നും,സ്വന്തം നിലക്ക് നിര്‍മ്മിച്ചാല്‍ ഇത്രത്തോളം വരില്ലെന്നാണ് ലീഗ് പറയുന്നത്.

ഊരാളുങ്കലിന് നിര്‍മാണ ചുമതല നല്‍കിയത് അഴിമതി ആണെന്നും ലീഗ് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.മാത്രമല്ല സര്‍ക്കാര്‍ പദ്ധതി സമയബന്ധിതമായി തീര്‍ക്കാനാകില്ലെന്നും ലീഗ് വിലയിരുത്തുന്നു.സര്‍ക്കാര്‍ മാനദണ്ഡങ്ങലിലെ അതൃപ്തി നേരിട്ട് അറിയിക്കും,ഇതില്‍ മാറ്റം വരുത്തിയാല്‍ മാത്രം സര്‍ക്കാരുമായി സഹകരിക്കുന്ന കാര്യം പുനരാലോജിക്കാനുമാണ് ലീഗ് തീരുമാനം.36 കോടിയോളം രൂപയാണ് ലീഗ് പുനരധിവാസത്തിനായി പിരിച്ചത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp