‘മുത്തപ്പനെ കണ്ട് അനുഗ്രഹം വാങ്ങി പ്രസാദവും കുടിച്ചു’, പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ മടപ്പുരയില്‍ അറബി നാട്ടിൽ നിന്ന് അഥിതി

കണ്ണൂർ, പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ മടപ്പുരയില്‍ അറബി നാട്ടിൽ നിന്ന് ഒരതിഥി. യുഎഇ സ്വദേശി സൈദ് മുഹമ്മദ് ആയില്ലാലാഹി അല്‍ നഖ്‌വിയാണ് മുത്തപ്പന്റെ സന്നിധിയിൽ എത്തിയത്. ദുബായിൽ നിന്നുള്ള സൈദ് മുഹമ്മദ് ആയില്ലാലാഹി അല്‍ നഖ്‌വി മുത്തപ്പനെ കണ്ട് അനുഗ്രഹം വാങ്ങി പ്രസാദവും ചായയും കുടിച്ചതിനുശേഷമാണ് ക്ഷ്രേത്രത്തിൽ നിന്ന് മടങ്ങിയത്.

കീച്ചേരിയിൽ നിന്നുള്ള രവീന്ദ്രന്റെ കൂടെയായിരുന്നു സൈദ് മുഹമ്മദ് ആയില്ലാലാഹി അൽ നഖ്ബി ക്ഷേത്ര സന്ദർശനം നടത്തിയത്. മടപ്പുരയിൽ അദ്ദേഹത്തെ സുജിത്ത് പി എം, സ്യമന്ദ് പി എം, വിനോദ് പി എം എന്നിവർ ചേർന്നാണ് സ്വീകരിച്ചത്.

പറശ്ശിനി മടപ്പുര ശ്രീ മുത്തപ്പന്‍ ക്ഷേത്രം മലബാറിലെ എല്ലാ വിഭാഗം ജനങ്ങളും സന്ദര്‍ശിക്കുന്ന ക്ഷേത്രമാണ്. ജാതിമതഭേദമില്ലാതെ ഭക്തര്‍ ഇവിടെ എത്താറുണ്ട്. കണ്ണൂരില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ വളപട്ടണം പുഴയുടെ തീരത്തുള്ള ക്ഷേത്രം.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp