മുല്ലപ്പെരിയാർ; സുപ്രിം കോടതി നിയോ​ഗിച്ച മേൽനോട്ട സമിതി ഇന്ന് പരിശോധന നടത്തും

മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രിം കോടതി നിയോഗിച്ച അഞ്ചംഗ മേൽനോട്ട സമിതി ഇന്ന് പരിശോധന നടത്തും. എല്ലാ വർഷവും അണക്കെട്ടിൽ പരിശോധന നടത്തണമെന്നുള്ള സുപ്രീംകോടതി നി‍ർദേശ പ്രകാരമാണ് നടപടി.2023 മാർച്ചിലാണ് സമിതി അവസാനമായി അണക്കെട്ടിൽ പരിശോധന നടത്തിയത്. അതിന് ശേഷം അണക്കെട്ടിൽ നടത്തിയ അറ്റകുറ്റപ്പണികളും, വള്ളക്കടവിൽ നിന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലേയ്ക്ക് വനമേഖലയിലൂടെയുള്ള റോഡിൻ്റെ അവസ്ഥയും സംഘം പരിശോധിക്കും. കേന്ദ്ര ജല കമ്മീഷൻ ചീഫ് എൻജിനീയർ രാകേഷ് കശ്യപ് അധ്യക്ഷനായ സമിതിയിൽ കേരളത്തിൽ നിന്നും ജലസേചന വകുപ്പ് സെക്രട്ടറി അശോക് കുമാർ സിംഗ് ചീഫ് എൻജിനീയർ ആർ. പ്രിയേഷ് എന്നിവരും തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി സന്ദീപ് സക്സേന കാവേരി സെൽ ചെയ‍ർമാൻ ആർ സുബ്രഹ്മണ്യൻ എന്നിവരും അംഗങ്ങളാണ്. പരിശോധനക്ക് ശേഷം സംഘം കുമളിയിൽ യോഗം ചേരും.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp