മൂന്ന് ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി

മൂന്ന് ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് അവധി. പത്തനംതിട്ട കോട്ടയം ആലപ്പുഴ ജില്ലകളിലെ ക്യമ്പുള്ള സ്കൂളുകൾക്കാണ് അവധി. ആലപ്പുഴ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകളിൽ എൽപി-യുപി വിഭാഗങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.

ക്യാമ്പുകൾ പ്രവർത്തിക്കുന്നിടത്ത് ഹെസ്കൂൾ മുതലുള്ള ക്ലാസുകൾ നടത്തുന്നതിന് ക്രമീകരണം ഏർപ്പെടുക്കാൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാർക്ക് നിർദേശം നൽകി. ജില്ലയിൽ നിലവിൽ 44 ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്.

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും പത്തനംതിട്ട ജില്ലയിലെ സ്കൂളുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടർ ദിവ്യ എസ് അയ്യരാണ് പത്തനംതിട്ടയിലെ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp