മാത്യു കുഴൽനാടനെതിരെ ആരോപണവുമായി ഡിവൈഎഫ്ഐ. മൂവാറ്റുപുഴയിലെ മാത്യു കുഴൽ നാടന്റെ രണ്ട് കെട്ടിടങ്ങൾ സംബന്ധിച്ചാണ് പരാതി. കുടുംബ വീടിന് സമീപമുള്ള കെട്ടിടങ്ങൾക്ക് എതിരെയാണ് പരാതി നൽകിയിരിക്കുന്നത്. കെട്ടിടത്തിന്റെ നിർമ്മാണം നിയമങ്ങൾ പാലിക്കാതെ എന്ന് ഡി വൈ എഫ് ഐ ആരോപിച്ചു. കെട്ടിടത്തിലേക്ക് വൈദ്യുതി എടുത്തത്ത് അനധികൃതമായെന്നും ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടുന്നു. വൈദ്യുതി വിച്ഛേദിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ കത്ത് നൽകിയിട്ടുണ്ട്.
അതേസമയം മാത്യു കുഴൽ നാടനെതിരെ ഉന്നയിച്ച ഒറ്റ കാര്യങ്ങളിൽ നിന്നും പിന്നോട്ടില്ലെന്നും ആരോപണങ്ങളിൽ ഉറച്ച് നിൽക്കുകയാണെന്നും സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ പറഞ്ഞിരുന്നു. നോട്ടീസ് അയച്ചത് വാർത്തയാക്കാതിരുന്നത് വാർത്താ സമ്മേളനം നടത്തി ലൈംലൈറ്റിൽ നിൽക്കാൻ താല്പര്യം ഇല്ലാത്തത് കൊണ്ടാണ്. ചില മാധ്യമങ്ങളിൽ താൻ പിന്നോട്ട് പോയി എന്ന് വാർത്ത കണ്ടു. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ സ്വത്ത് സംബന്ധമായ ചേരായ്കകളാണ് താൻ ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്ന വരുമാനത്തിന്റെ 32 ഇരട്ടിയാണ് കുഴൽ നാടനുള്ളതെന്ന കാര്യമാണ് താൻ ചോദ്യം ചെയ്തത്.കെ.എം.എൻ.പിയ്ക്കെതിരെ ആരോപണം ഉന്നയിച്ചിട്ടില്ല. ഗുവാഹത്തിയിലും മറ്റിടത്തും ചെലവഴിച്ച 9 കോടി രൂപയുടെ ഉറവിടം സംബന്ധിച്ചാണ് ചോദ്യമുയർത്തിയത്. മാത്യു കുഴൽ നാടനെകുറിച്ച് ഉന്നയിച്ച ആരോപങ്ങൾക്ക് രേഖകൾ ഉണ്ട്. താനും ഇടുക്കി ജില്ലാ സെക്രട്ടറിയും അനധികൃത മായി സ്വത്തുണ്ടാക്കി എന്ന് കുഴൽ നാടൻ പറയുന്നു. ആ സ്വത്ത് ഏതാണെന്ന് മാത്യു കുഴൽ നാടൻ പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
സത്യസന്ധമല്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് വാർത്ത സമ്മേളനങ്ങൾ നടത്തുകയാണ്കുഴൽ നാടൻ. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ്.
മാധ്യമങ്ങളുടെ ലൈംലൈറ്റിൽ നിൽക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. കെ.എം.എൻ.പിയുടെ സൽപേര് തകർക്കുന്ന ഒന്നും പറഞ്ഞിട്ടില്ല. മാത്യു കുഴൽനാടൻ കൊടുത്തത് കള്ള സത്യവാങ്മൂലമാണ്. അദ്ദേഹം ഈ സ്വത്ത് എവിടെ നിന്ന് ഉണ്ടാക്കി എന്നാണ് ചോദ്യം. ദുബായിൽ 9 കോടി രൂപ ഒരു കമ്പനിയിൽ മുടക്കിയിട്ടുണ്ടെന്നും ആ പണം കുഴൽ നാടൻ എവിടുന്നുണ്ടാക്കിയെന്നും സി.എൻ.മോഹനൻ ചോദിക്കുന്നു.