ബെംഗളൂരുവില്‍ മെട്രോ റെയിൽ തൂണ്‍ തകര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു. ഇരുചക്ര വാഹനത്തിൽ പോയ കുടുംബത്തിനുമേലെ തൂൺ ഇടിഞ്ഞ് വീഴുകയായിരുന്നു. ബെംഗളൂരു സ്വദേശി തേജസ്വി മകൻ വിഹാൻ എന്നിവരാണ് മരിച്ചത്
ഔട്ടര്‍ റിങ് റോഡിലെ നാഗവരയ്ക്ക് സമീപമാണ് അപകടം. നിര്‍മാണത്തിലിരുന്ന മെട്രോ തൂണ്‍ സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയുടെയും രണ്ട് വയസുള്ള കുഞ്ഞിന്റെയും മേല്‍ പതിക്കുകയായിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഒരുകുട്ടി ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാവിലെ 10.30 ഓടെയാണ് അപകടമുണ്ടായത്. മക്കളെ നഴ്സറിയിലാക്കാന്‍ പോകുന്നതിനിടെയാണ് അപകടം.