മെഡിക്കൽ പരിശോധനക്കെത്തിച്ച ആൾ അക്രമാസക്തനായി; ആശുപത്രിയിലെ ഡ്രസിംഗ് റൂം അടിച്ചുതകര്‍ത്തു

കോഴിക്കോട് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പൊലീസ്‌ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചയാളുടെ പരാക്രമം. ആശുപത്രിയിലെ ഡ്രസിംഗ് റൂം അടിച്ചുതകര്‍ത്തു. ബുധനാഴ്ച അര്‍ധ രാത്രിയോടെയാണ് സംഭവം.

പൊലീസ് സ്റ്റേഷനില്‍ സ്വയം ഹാജരായ ആള്‍ ഗ്രില്‍സില്‍ തലയിടിച്ച് പൊട്ടിച്ചതോടെ തലക്കേറ്റ മുറിവ് ഡ്രസ് ചെയ്യുന്നതിനും പരിശോധനക്കും വേണ്ടിയാണ് പൊലീസ് ഇയാളെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.

പരിശോധനയ്ക്ക് ശേഷം ഡ്രസ്സിംഗ് റൂമില്‍ എത്തിയപ്പോള്‍ ഇയാള്‍ വീണ്ടും അക്രമാസക്തനായി. തല കൊണ്ട് റൂമിലെ ഗ്ലാസുകള്‍ ഇടിച്ചു തകര്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ പൊലീസും സെക്യൂരിറ്റി ജീവനക്കാരും ചേര്‍ന്ന് കീഴ്‌പ്പെടുത്തുകയായിരുന്നു. പിന്നീട് ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp