മ്യൂസിയം കേസ് പ്രതിയുടെ രേഖാചിത്രത്തിന് മെസ്സിയുടേയും ഹാഷ്മിയുടേയും ഛായ; രൂപരേഖ വരച്ചത് ഈ പൊലീസുകാരൻ.

മ്യൂസിയം അതിക്രമക്കേസിൽ നിർണായകമായ പ്രതിയുടെ രൂപരേഖ ഉണ്ടാക്കിയ തമാശ ചെറുതൊന്നുമല്ല. മെസ്സിയുടെയും ട്വന്റിഫോർ സീനിയർ ന്യൂസ് എഡിറ്റർ ഹാഷ്മി താജ് ഇബ്രാഹീമിന്റേയും മറ്റ് പല പ്രമുഖരുടെയും മുഖവുമായി രൂപരേഖയ്ക്ക് സാമ്യമുണ്ടല്ലോ എന്ന ചോദ്യവും ട്രോളുകളുമായിരുന്നു സാമുഹ്യമാധ്യമങ്ങൾ നിറയെ. പരിഹാസത്തിനിരയായ രൂപരേഖ വരച്ചത് മുൻ പൊലീസ് ഉദ്യോഗസ്ഥൻ പാച്ചല്ലൂർ സ്വദേശി അജിത്കുമാറാണ്. ( museum case culprit sketch resemblance )

ഈ തമാശകളെല്ലാം ആസ്വദിക്കുകയാണ് രൂപരേഖ തയ്യാറാക്കിയ മുൻ പോലീസ് ഉദ്യോഗസ്ഥൻ പാച്ചല്ലൂർ സ്വദേശി അജിത്കുമാർ. 20 മിനിറ്റെടുത്താണ് രൂപരേഖ അജിത്കുമാർ വരച്ചെടുത്തത്. ചിത്രം പൂർത്തിയായപ്പോൾ അതിക്രമം നേരിട്ട വനിതാ ഡോക്ടറും ഉറപ്പിച്ചു. ഇങ്ങനെ പ്രമാദമായ പല കേസുകളിലും നിർണായകമായത് അജിത് കുമാറിന്റെ ചിത്രങ്ങളാണ്.

മറ്റു പരിശീലനങ്ങളൊന്നും നേടിയിട്ടില്ലാത്ത അജിത്കുമാർ ഒരു കേസന്വേഷണം വഴിമുട്ടിയപ്പോൾ വരച്ചുതുടങ്ങുകയായിരുന്നു.
തിരുവനന്തപുരം സിറ്റി സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ ആയാണ് വിരമിച്ചത്.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp