രാജ്യവ്യാപക എന്‍ഐഎ റെയ്ഡിനിടയില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ നീക്കങ്ങള്‍ ശക്തമാക്കി എന്‍ഐഎ. ആഭ്യന്തര മന്ത്രാലയത്തില്‍ തിരക്കിട്ട നീക്കങ്ങള്‍ തുടങ്ങി. പോപ്പുലര്‍ ഫ്രണ്ടിനെ യുഎപിഎ പ്രകാരം നിരോധിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. നിരോധിക്കപ്പെട്ട 42 തീവ്രവാദ സംഘടനകളുടെ പട്ടികയില്‍ പിഎഫ്‌ഐയെയും ഉള്‍പ്പെടുത്താനാണ് നീക്കം.
സംസ്ഥാനത്തെ പിഎഫ്‌ഐ ഹര്‍ത്താലിനിടെയുണ്ടായ അക്രമ സംഭവങ്ങള്‍ തടയുന്നതില്‍ പൊലീസ് വീഴ്ച വരുത്തിയോ എന്നതില്‍ ഇന്റലിജന്‍സ് അന്വേഷണമാരംഭിച്ചു. പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന ഇന്റലിജന്‍സ് അന്വേഷണം തുടങ്ങിയത്. പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ ചില ഉദ്യോഗസ്ഥര്‍ പ്രതിഷേധക്കാര്‍ക്ക് നേരെ നടപടി എടുത്തില്ലെന്ന വിവരത്തെ തുടര്‍ന്നാണ് നടപടി. ചില ജില്ലകളില്‍ എസ്എച്ച്ഒ തലത്തില്‍ വീഴ്ച ഉണ്ടായെന്നാണ് പ്രാഥമിക വിവരം. പോപ്പുലര്‍ ഫ്രണ്ടിനെതിരായ കേസുകളില്‍ നടപടി ശക്താക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അക്രമ സംഭവങ്ങളില്‍ ശക്തമായ വകുപ്പുകള്‍ ചുമത്തി കേസെടുക്കാനാണ് നിര്‍ദേശം.