ഡിജിറ്റല്‍ പണമിടപാട് വ്യാപകമാക്കുന്നതിന്റെ ഭാഗമായി യു.പി.ഐ ലൈറ്റ്
വഴിയുള്ള പണമിടപാട് പരിധി 200 രൂപയിൽ നിന്ന് 500 രൂപയാക്കി. പണനയ
യോഗ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നതിനിടെയാണ് ആർബിഐ ഗവര്‍ണര്‍
ശക്തികാന്ത ദാസ് ഇക്കാര്യം അറിയിച്ചത്.
പിന്‍ ഉപയോഗിക്കാതെ ചെറിയ മൂല്യമുള്ള പണമിടപാടുകള്‍ നടത്താൻ |
അനുവദിക്കുന്ന സംവിധാനമാണ് യുപിഐ ലൈറ്റ്, ബാങ്ക് അക്കാണ്ടിൽനിന്ന്
ആപ്പിലെ വാലറ്റിലേക്ക് പണം ചേര്‍ക്കുകയാണ് അതിനായി ആദ്യം ചെയ്യേണ്ടത്. |
അതില്‍നിന്ന് 500 രൂപയിൽ കൂടാതെയുള്ള പണമിടപാടുകൾ
നടത്താമെന്നതാണ് പ്രത്യേകത. യുപിഐ ലൈറ്റ് വാലറ്റിൽ സൂക്ഷിക്കാവുന്ന
തുകയുടെ പരിധി 2,000 രൂപയാണ്.
ഗൂഗിള്‍ പേ, ഫോൺ പേ, പേടിഎം തുടങ്ങിയ വാലറ്റുകള്‍വഴി യുപിഐ ലൈറ്റ്
ഇടപാടുകള്‍ നടത്താനാകും. വാലറ്റിലേക്ക് നശ്ചിത തുക
നിക്ഷേപിച്ചുകഴിഞ്ഞാല്‍ അതില്‍നിന്ന് നടത്തുന്ന ചെറിയ ഇടപാടുകൾ ബാങ്ക്
യുപിഐ ലൈറ്റിലേക്ക് നല്‍കിയ തുകമാത്രമെ കാണൂ.