രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാൻ പേരക്ക

പേരക്കയ്ക്ക് ധാരാളം ഗുണങ്ങളുണ്ട്. വാഴപ്പഴത്തിലുള്ളതിനേക്കാളും പൊട്ടാസ്യം പേരക്കയിലുണ്ടെന്നാണ് പറയപ്പെടുന്നത്. ചര്‍മസൗന്ദര്യമുണ്ടാകാനും മറ്റും പേരയ്ക്ക കഴിഞ്ഞേ മറ്റെന്തുമുള്ളൂ. ഓറഞ്ചില്‍ അടങ്ങിയിരിക്കുന്നതിലുമധികം വിറ്റാമിന്‍ സി പേരക്കയിലുണ്ട്.

കൂടാതെ, വിറ്റാമിന്‍ എ,ബി,സി എന്നിവ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ പേരക്കയും പേരയിലയും ഔഷധഗുണമുള്ളവ തന്നെയാണ്. ക്യാന്‍സറിനെ അകറ്റാനും പ്രമേഹത്തെ നിയന്ത്രിക്കാനുമെല്ലാം ഈ കുഞ്ഞുപഴത്തിന് കഴിവുണ്ട്.കൂടാതെ. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും, തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യം നിലനിര്‍ത്തുക എന്നീ ശാരീരികാവശ്യങ്ങള്‍ക്കുവേണ്ടിയുള്ള ചില രാസവസ്തുക്കളും പേരയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്.ത്വക്കിന്റെ ആരോഗ്യം വര്‍ധിപ്പിക്കുന്നതിനൊടൊപ്പം തൊലിയുടെ ഇലാസ്തികത നിലനിര്‍ത്തി ചുളിയാതെ സംരക്ഷിക്കുകയും ചെയ്യും.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp