രഞ്ജി ട്രോഫി; കേരളത്തിന് ഇന്ന് ചരിത്ര ഫൈനൽ; വിദർഭയെ നേരിടും

രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് ഇന്ന് ചരിത്ര ഫൈനൽ. കിരീടം ലക്ഷ്യമിട്ട് കേരളം വിദർഭയെ നേരിടും. നാഗ്പൂർ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ രാവിലെ 9.30 നാണ് മത്സരം. കപ്പടിക്കാൻ ആകും എന്നാണ് പ്രതീക്ഷയെന്ന് കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സച്ചിൻ ബേബി പറഞ്ഞു.

അവസാനഘട്ട പരിശീലനവും കഴിഞ്ഞു. ഇനി രണ്ടും കൽപ്പിച് കപ്പിനായി കളത്തിലേക്ക്. എതിരാളിയുടെ മടയിലാണ് മത്സരം എന്നതൊന്നും കേരളത്തെ ആശങ്കപ്പെടുത്തുന്നില്ല. ക്വാർട്ടറിലെയും സെമിയിലെയും അത്ഭുതപ്രകടനങ്ങൾ ഫൈനലിലും ആവർത്തിച്ചാൽ രഞ്ജി ട്രോഫിയിൽ ചരിത്രത്തിൽ ആദ്യമായി കേരളത്തിന്റെ പേര് പതിയും.

അതേസമയം ടൂർണമെന്റിലെ അപ്രമാദിത്വം ഫൈനലിലും തുടരാം എന്ന പ്രതീക്ഷയിലാണ് വിദർഭ. എന്നാൽ കേരളത്തെ കുറച്ചു കാണുന്നില്ലെന്ന് ടീമിലെ മലയാളിയായ കരുൺ നായർ പറയുന്നു.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp