രണ്ടരക്കോടി രൂപയുടെ കുടിശ്ശിക; കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ഫ്യൂസൂരി KSEB

DCIM\100MEDIA\DJI_0004.JPG

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. രണ്ടരക്കോടി രൂപ കുടിശ്ശിക ഉള്ളതിനാലാണ് കെഎസ്ഇബിയുടെ നടപടി. ഈ മാസം 28ന് ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി-20 മത്സരം ഇവിടെ നടക്കാനിരിക്കുകയാണ്.ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ കാര്യവട്ടത്ത് നടക്കാനിരിക്കുന്ന ടി-20 മത്സരത്തിനുള്ള ടിക്കറ്റുകൾ ഈ മാസം 19 മുതൽ ലഭ്യമാവും. ഓൺലൈൻ ടിക്കറ്റ് വില്പനയാണ് ഈ മാസം 19 മുതൽ ആരംഭിക്കുക. പേടിഎം ഇൻസൈഡറിൽ ടിക്കറ്റുകൾ ലഭ്യമാവും. ഈ മാസം 28നാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി-20 പരമ്പര ആരംഭിക്കുക. പരമ്പരയിലെ ആദ്യ മത്സരം തിരുവനന്തപുരത്ത് നടക്കും.

Wordpress Social Share Plugin powered by Ultimatelysocial
Telegram
WhatsApp